രഞ്ജി ട്രോഫി ഫൈനൽ; വേണ്ടിവന്നാൽ രോഹൻ ടീമിന് വേണ്ടി പറക്കും; കേരളത്തെ വിദർഭയിൽ നിന്നും രക്ഷിച്ച കൈ

ഇന്നലെ ഡാനിഷ് മാലേവാറിനൊപ്പം ഇന്നിങ്‌സ് കെട്ടിപ്പടുത്ത മലയാളി താരം കരുൺ നായരെ പുറത്താക്കിയതും രോഹൻ കുന്നുമ്മലിന്റെ ഫീൽഡിങ് മികവിലായിരുന്നു

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളം തിരിച്ചുവരികയാണ്. ആദ്യ ദിനം ഭേദപ്പെട്ട സ്‌കോറിൽ അവസാനിപ്പിച്ച വിദർഭയെ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ കേരളം വരിഞ്ഞുമുറിക്കയത് രോഹൻ കുന്നുമ്മലിന്റെ ഫീൽഡിങ് മികവിൽ കൂടിയായിരുന്നു. ജലജ് സക്സേനയുടെ പന്തിൽ അക്ഷയ് കർനെവാറിന്റെ ക്യാച് അവിശ്വസനീയമായി രോഹൻ ഒറ്റ കൈയിലൊതുക്കിയത് അതിനൊരു വലിയ ഉദാഹരണമായിരുന്നു.

ജലജിന്റെ പന്തിനെ ഓഫ് സൈഡിലേക്ക് തട്ടിയിട്ട കർനെവാറിന്റെ ഷോട്ട് ഫുൾ ബോഡി സ്ട്രച്ചിൽ താരം ഒറ്റ കയ്യിലൊതുക്കുകയായിരുന്നു. ഇതുകൂടാതെ മത്സരത്തിലെ ബിഗ് വിക്കറ്റായ രഞ്ജി സീസൺ നാലാം റൺസ് ടോപ് സ്‌കോറർ ഉടമ യാഷ് റാത്തോഡിനെ പുറത്താക്കിയതും താരത്തിന്റെ ഫീൽഡിങ് മികവിലായിരുന്നു.

ഇന്നലെ ഡാനിഷ് മാലേവാറിനൊപ്പം ഇന്നിങ്‌സ് കെട്ടിപ്പടുത്ത മലയാളി താരം കരുൺ നായരെ പുറത്താക്കിയതും രോഹൻ കുന്നുമ്മലിന്റെ ഫീൽഡിങ് മികവിലായിരുന്നു. മത്സരത്തിന്റെ 82-ാം ഓവറിൽ ഏദൻ ആപ്പിൽ ടോം എറിഞ്ഞ പന്ത് ഓഫ്സൈഡിന് പുറത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് അഹ്സറുദ്ദീന്റെ കൈയ്യിൽ നിന്ന് ചോർന്നു. സ്ലിപ്പിലേക്ക് പന്ത് നീങ്ങിയപ്പോൾ ക്രീസ് വിട്ട് ഓടിയ കരുണിനെ പന്ത് കൈയ്യിലെടുത്ത രോഹൻ കുന്നുന്മലിന്റെ ഡയറക്ട് ത്രോയിലൂടെ റൺഔട്ടാക്കുകയായിരുന്നു.

അതേ സമയം ഇന്നലെ ഡാനിഷ് മാലോവറിന്റെ സെഞ്ച്വറിയുടെയും കരുൺ നായരുടെ 86 റൺസിന്റെയും മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്ത വിദർഭ ഇപ്പോൾ 340 റൺസിന് മൂന്ന് എന്ന നിലയിലാണ്. കേരളത്തിനായി എം ഡി നിധീഷ് രണ്ടും ഏദൻ ആപ്പിൾ ടോം മൂന്നും എൻ ബേസിൽ മൂന്നും ജലജ് സക്‌സേന ഒന്നും വിക്കറ്റുകൾ നേടി.

Content Highlights: rohan kunnummal outstanding fielding perfomance in ranji trophy final for kerala vs vidharbha

dot image
To advertise here,contact us
dot image