SUIIIII! ഫീല്‍ഡിങ്ങിനിടെ റൊണാള്‍ഡോയുടെ ഐക്കോണിക് സെലിബ്രേഷനുമായി കോഹ്‌ലി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു കടുത്ത ആരാധകനാണെന്ന് കോഹ്ലി നേരത്തെയും സമ്മതിച്ചിട്ടുണ്ട്

dot image

ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ് ടീം ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായത്. 250 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ന്യൂസിലാന്‍ഡിനെ 45.3 ഓവറില്‍ 205 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കുകയായിരുന്നു.

മത്സരത്തിനിടയില്‍ വിരാട് കോഹ്ലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫീല്‍ഡിങ്ങിനിടെ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐക്കോണിക് സെലിബ്രേഷനായ 'സിയു' അനുകരിക്കുന്ന വിരാട് കോഹ്ലിയാണ് വീഡിയോയില്‍ ഉള്ളത്. താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു കടുത്ത ആരാധകനാണെന്ന് കോഹ്ലി തന്നെ നേരത്തെയും സമ്മതിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ഇന്നത്തെ മാസ്സ് സെലിബ്രേഷന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

ന്യൂസിലാന്‍ഡിനെതിരായ വിജയത്തോടെ സെമിയിലെത്തിയ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയെയാണ് നേരിടാനുള്ളത്. ഏകദിന ലോകകപ്പിനുശേഷം ഐസിസി ടൂര്‍ണമെന്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്‌ട്രേലിയ നോക്കൗട്ട് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ചൊവ്വാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ സെമി. ഇന്ത്യന്‍ സമയം 2 മണിക്കാണ് മത്സരം തുടങ്ങുക.

Content Highlights: Virat Kohli performs Cristiano Ronaldo's trademark 'SIUUU' celebration while fielding in IND vs NZ 2025 Champions Trophy clash

dot image
To advertise here,contact us
dot image