
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു. 'കംബാക്ക് ഓഫ് ദ ഇയര്‍' വിഭാഗത്തിലാണ് പന്ത് ഇടം പിടിച്ചത്. 2022 ഡിസംബറില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് അടുത്തകാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. തുടർന്ന് ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുകയും ചെയ്തു.
🚨 RISHABH PANT NOMINATED FOR THE LAUREUS AWARD. 🚨
— Mufaddal Vohra (@mufaddal_vohra) March 3, 2025
- Pant has been nominated in the Laureus Comeback of The Year Award category. Pant only the 2nd Cricketer to be nominated after Sachin Tendulkar. pic.twitter.com/19AM0ps3uo
കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന അവാർഡാണ് ലോറസ്. ലോകത്തെ എല്ലാ കായിക ഇനങ്ങളിലെയും ശ്രദ്ധേയ പ്രകടനങ്ങൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ലോറസ് പുരസ്കാരം സമർപ്പിക്കുക. ഏപ്രില്‍ 21ന് മാഡ്രിഡില്‍ വെച്ചാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുക.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് പന്ത്. 2020ൽ ലോറസ് സ്പോർട്ടിങ് മൊമന്റ് വിഭാഗത്തിൽ ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് സച്ചിന് പുരസ്കാരം ലഭിച്ചത്. 2011 ഏകദിന ലോകകപ്പ് വിജയമാണ് ഇതിനായി പരിഗണിച്ചത്.
Content Highlights: Rishabh Pant Nominated For Laureus World Comeback Of The Year Award