
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. പിന്നാലെ ടോസ് നഷ്ടപ്പെടുന്നതാണ് നല്ലതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ബാറ്റ് ചെയ്യാനും പന്തെറിയാനും തയ്യാറായിരുന്നു. ഇത്തരമൊരു ആശയകുഴപ്പത്തിൽ ടോസ് നഷ്ടപ്പെടുന്നതാണ് നല്ലത്. പിച്ചിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും. അതിനാൽ മികച്ച ക്രിക്കറ്റ് കളിക്കണം. അത് വെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ കളത്തിലിറക്കും. കഴിഞ്ഞ മത്സരത്തിൽ വിജയിച്ചിടത്ത് നിന്ന് പുനരാരംഭിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. കുറഞ്ഞ സ്കോറിൽ ഓസീസിനെ ഒതുക്കാൻ ശ്രമിക്കുമെന്ന് രോഹിത് ശർമ പ്രതികരിച്ചു. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ 12-ാം തവണയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. ഇന്ത്യയ്ക്ക് തുടർച്ചയായ 14-ാം തവണയും ടോസ് നഷ്ടമായി.
ബാറ്റിങ്ങിന് മികച്ച സാഹചര്യമാണിതെന്ന് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു. ഇന്ത്യ ശക്തമായ ടീമാണ്. മികച്ച പോരാട്ടത്തിന് തയ്യാറെടുക്കുന്നു. സ്മിത്ത് വ്യക്തമാക്കി.
ഓസീസിനെതിരായ മത്സരത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ഓസ്ട്രേലിയൻ ടീം: കൂപ്പർ കോണോലി, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), മാർനസ് ലബുഷെയ്ൻ, ജോഷ് ഇൻഗ്ലീഷ് (വിക്കറ്റ് കീപ്പർ), അലക്സ് ക്യാരി, ഗ്ലെൻ മാക്സ്‍വെൽ, ബെന്‍ ഡ്വാര്‍ഷുസ്, നഥാൻ എല്ലീസ്, ആദം സാംപ, തൻവീർ സൻഗ.
Content Highlights: Australia won the toss opt to bat in CT2025 Semi Final