
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങിനെത്തിയ ഓസീസ് 40 ഓവർ പിന്നിടുമ്പോൾ 210 റൺസിന് ആറ് എന്ന നിലയിലാണ്. കൂപ്പര്‍ കൊണോലി (0), ട്രാവിസ് ഹെഡ് (39) ,മര്‍നസ് ലബുഷെയ്ന്‍ (29), ജോഷ് ഇംഗ്ലിസ്(11),സ്മിത്ത് (73 ), മാക്സ്വെൽ (7 )എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്
മൂന്നാം ഓവറിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കൂപ്പര്‍ കൊണോലിയെ (0) ഷമി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹെഡ് - സ്റ്റീവന്‍ സ്മിത്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഒടുവിൽ ഐസിസി ടൂർണമെന്റിൽ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിനെ വരുൺ ചക്രവർത്തിയാണ് മടക്കി അയച്ചത്. ശേഷം ജഡേജ ഇംഗ്ലിസ്, ലബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകൾ ജഡേജ നേടി .ശേഷം സ്മിത്തിന്റെ ഷമി പുറത്താക്കി.മാക്സ്വെല്ലിനെ അക്സർ പട്ടേലും പുറത്താക്കി. നേരത്തെ സ്മിത്തിന്റെ ക്യാച്ച് ഷമി കൈവിട്ടിരുന്നു.
Content Highlights: IND vs AUS , Champions Trophy 2025 semifinal; shami takes smith wicket