ഇന്ത്യയുടെ 'തലവേദന' ഒഴിഞ്ഞു; ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

സ്റ്റീവ് സ്മിത്ത് ഫിഫ്റ്റി കടന്നു

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മൂന്ന് നഷ്ടം. ടോസ് നേടി ബാറ്റിങിനെത്തിയ ഓസീസ് 25 ഓവർ പിന്നിടുമ്പോൾ 144 റൺസിന് നാല് എന്ന നിലയിലാണ്. കൂപ്പര്‍ കൊണോലി (0), ട്രാവിസ് ഹെഡ് (39) ,മര്‍നസ് ലബുഷെയ്ന്‍ (29), ജോഷ് ഇംഗ്ലിസ്(11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായി. മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് (51),അലക്സ് കാരി (1) എന്നിവരാണ് ക്രീസില്‍.

മൂന്നാം ഓവറിലാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കൂപ്പര്‍ കൊണോലിയെ (0) ഷമി വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹെഡ് - സ്റ്റീവന്‍ സ്മിത്ത് സഖ്യം 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഒടുവിൽ ഐസിസി ടൂർണമെന്റിൽ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡിനെ വരുൺ ചക്രവർത്തിയാണ് മടക്കി അയച്ചത്. ശേഷം ജഡേജ ഇംഗ്ലിസ്, ലബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകൾ നേടി.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്.

Content Highlights: IND vs AUS , Champions Trophy 2025 semifinal

dot image
To advertise here,contact us
dot image