ഹെഡിനെ ക്യാച്ചിലൂടെ പുറത്താക്കി, പന്ത് പെട്ടെന്ന് 'ലീവ്' ചെയ്ത് ആഘോഷം; പിന്നാലെ ഗില്ലിന് താക്കീതുമായി അംപയർ

വരുണ്‍ ചക്രവര്‍ത്തിയുടെ ബോളില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് ഹെഡ് പുറത്തായത്

dot image

ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഓപണര്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയതാണ് ഇന്ത്യയ്ക്ക് നിർണായകമായത്. ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിലെല്ലാം തകർത്തടിക്കാറുള്ള ഹെഡിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ 'തലവേദന' ഒഴിഞ്ഞിരിക്കുകയാണ്. 33 പന്തിൽ 29 റൺസെടുത്ത ഹെഡ് വരുണ്‍ ചക്രവര്‍ത്തിയുടെ ബോളില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഈ ക്യാച്ച് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലെ രണ്ടാം പന്തിലാണ് ഹെഡിന്റെ നിർണായക വിക്കറ്റ് വീണത്. ലോങ് ഓഫില്‍ ബൗണ്ടറിക്കായി ലക്ഷ്യമിട്ട ഹെഡിനെ മികച്ച ക്യാച്ചിലൂടെ ഗില്‍ പുറത്താക്കുകയായിരുന്നു. ക്യാച്ചെടുത്ത ഉടനെ ഗില്‍ പന്ത് നിലത്തേക്ക് എറിയുകയും ചെയ്തു. ഇത് പിന്നീട് അംപയര്‍ ചോദ്യം ചെയ്യുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി.

ക്യാച്ചെടുത്ത ശേഷം ഗില്‍ പന്ത് ലീവ് ചെയ്യുമ്പോള്‍ പൂര്‍ണമായി നിയന്ത്രണത്തില്‍ ആയിരുന്നില്ലെന്നാണ് അംപയറുടെ നിരീക്ഷണം. ശരീരം പൂര്‍ണ നിയന്ത്രണത്തില്‍ ആകുന്നതുവരെ പന്ത് കൈയില്‍ ഉണ്ടായിരിക്കണമെന്ന് അംപയര്‍ ഗില്ലിനോട് നിർദേശിച്ചത്. അംപയറുടെ നിര്‍ദേശത്തോട് ഗില്‍ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. അംപയറുടെ നിർദേശങ്ങൾ കേട്ട ശേഷം തലകുലുക്കി പ്രതികരിക്കുന്ന ​ഗില്ലിന്റെ ദൃശ്യങ്ങൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

Content Highlights: IND vs AUS Semi-Final: Umpire warns Shubman Gill after Travis Head’s catch

dot image
To advertise here,contact us
dot image