ചാംപ്യൻസ് ട്രോഫി സെമിഫൈനൽ; ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; ലക്ഷ്യം 265

ബാറ്റിങ്ങിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്ത് തിളങ്ങി

dot image

ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസീസിനെ 265 റൺസിലൊതുക്കി ഇന്ത്യ. 49.3 ഓവറിൽ മുഴുവൻ ഓസീസ് താരങ്ങളും പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ഹാർ‌ദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.

ബാറ്റിങ്ങിൽ ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത്ത് തിളങ്ങി. താരം 73 റൺസ് നേടി. ഒരു സിക്‌സറും നാല് ഫോറും അടക്കമാണ് താരം 73 നേടിയത്. സ്മിത്തിനെ കൂടാതെ അലക്സ് ക്യാരി 61 റൺസെടുത്തു. ട്രാവിസ് ഹെഡ് 39 റൺസും ലാബുഷെയ്ൻ 29 റൺസും നേടി.

Content Highlights:india vs australia champions trophy semifinal

dot image
To advertise here,contact us
dot image