സിംഗിൾ ഓടാനൊരുങ്ങിയ ലബുഷെയ്നെ തമാശയ്ക്ക് പിടിച്ചുവെച്ച് ജഡേജ; സംഭവം സീരിയസാക്കി സ്മിത്ത്; തർക്കം; വീഡിയോ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടം ദുബായിയിൽ പുരോഗമിക്കുകയാണ്

dot image

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടം ദുബായിയിൽ പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 265 വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 32 ഓവർ പിന്നിടുമ്പോൾ 166 റൺസിന് മൂന്ന് എന്ന നിലയിലാണ്. രോഹിത് ശർമ, ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇതിനിടെ ഓസീസിന്റെ ബാറ്റിങ് ഇന്നിങ്സിനിടയിൽ മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ രവീന്ദ്ര ജഡേജ പിടിച്ചുവെച്ചത് വിവാദമായി. രവീന്ദ്ര ജഡേജ എറിഞ്ഞ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 21–ാം ഓവറിലാണ് സംഭവം. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’.

ജഡേജ തമാശരൂപേണ ചെയ്തതാണെങ്കിലും ഇത് സ്ട്രൈക്കിലുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് പിടിച്ചില്ല. സ്മിത്ത് തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. അമ്പയറോട് പരാതി പറയുകയും ചെയ്തു. അതേ സമയം സ്മിത്ത് മത്സരത്തിൽ 79 റൺസെടുത്തപ്പോൾ ലബുഷെയ്‌ൻ 29 റൺസെടുത്തു.

Content Highlights: Jadeja jokingly held Labuchane,Smith took the incident seriously; dispute; Video

dot image
To advertise here,contact us
dot image