തലയ്ക്കുനേരെ വന്ന ബുള്ളറ്റ് ഷോട്ടിൽ നിന്ന് അംപയർ രക്ഷപ്പെട്ടത് നിലത്ത് കിടന്ന്;കണ്ടോളൂ ഹിറ്റ്മാന്റെ ഫിറ്റ്നസ്

തകർപ്പൻ ഷോട്ടിൽ നിന്ന് തലനാരിഴക്കാണ് അംപയർ വെട്ടിയൊഴിഞ്ഞത്

dot image

ചാംപ്യൻസ് ട്രോഫി സെമി പോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുയാണ്. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. വിരാട് കോഹ്‌ലി (84), ശ്രേയസ് അയ്യർ( 45 ), കെ എൽ രാഹുൽ (42) ഹാർദിക് പാണ്ഡ്യ ( 28 ), രോഹിത് ശർമ (28) അക്‌സർ പട്ടേൽ (27), എന്നിവരുടെ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്‌കോറുകൾ ചെറുതാണെങ്കിലും താരങ്ങളുടെ അഗ്രസീവ് അപ്പ്രോച്ച് മൈറ്റി ഓസീസിനെ തകർക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

മൂന്ന് ഫോറുകളും ഒരു സിക്സറുമാണ് രോഹിത് നേടിയത്. ഇതിൽ ഒരു തകർപ്പൻ ഷോട്ടിൽ നിന്ന് തലനാരിഴക്കാണ് അംപയർ വെട്ടിയൊഴിഞ്ഞത്. ഇന്ത്യ‍യുടെ ഇന്നിങ്സിൽ ആറാം ഓവറിന്‍റെ അവസാന പന്തിലായിരുന്നു ഈ സംഭവം. ക്രീസിൽനിന്ന് ഇറങ്ങിവന്ന രോഹിത് സ്ട്രെയിറ്റിലേക്ക് പന്ത് അടിച്ചകയറ്റി. പവർ ഷോട്ട് ഫീൽഡ് അംപയർ ക്രിസ് ഗഫാനിയുടെ തലയ്ക്ക് നേരെയാണ് വന്നത്. നിലത്തേക്ക് ചാടിയൊഴിഞ്ഞാണ് അംപയർ തന്റെ ശരീരം രക്ഷിച്ചെടുത്തത്. ഷോട്ടിന് ശേഷമുള്ള അംപയറുടെയും രോഹിതിന്റെയും ഭാര്യ ഋതിക സജ്ദേയുടെയും റിയാക്ഷനും വൈറലായിട്ടുണ്ട്.

Content Highlights: rohit hit perfomance vs australia in champions trophy semifinal

dot image
To advertise here,contact us
dot image