മൂന്ന് പന്തിൽ ഹാട്രിക്കടക്കം നാല് വിക്കറ്റ്; പാകിസ്‌താൻ പ്രസിഡന്‍റ്സ് ട്രോഫിയില്‍ നാടകീയ രംഗങ്ങള്‍; വീഡിയോ

പാകിസ്താൻ സ്റ്റേറ്റ് ബാങ്കും പാകിസ്താൻ ടെലിവിഷനും തമ്മിലുള്ള കിരീടപ്പോരാട്ടത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

dot image

മൂന്ന് പന്തിൽ നാല് വിക്കറ്റ് വീഴുക എന്നത് സ്വാഭാവികമായി ക്രിക്കറ്റിൽ നടക്കാത്ത ഒന്നാണ്. എന്നാൽ പാകിസ്താൻ പ്രസിഡന്‍റ്സ് ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തിൽ അങ്ങനെയൊരു സംഭവം നടന്നു. പാകിസ്താൻ സ്റ്റേറ്റ് ബാങ്കും പാകിസ്താൻ ടെലിവിഷനും തമ്മിലുള്ള കിരീടപ്പോരാട്ടത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

പാകിസ്താൻ ടെലിവിഷൻ ബോളറായ മുഹമ്മദ് ഷെഹ്സാദ് ഹാട്രിക് ചാൻസിൽ നിൽക്കവെ ബാറ്റര്‍ ടൈംഡ് ഔട്ടാവുകയും തൊട്ടടുത്ത പന്തില്‍ ബോളർ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് മൂന്ന് പന്തിൽ നാല് വിക്കറ്റ് എന്ന അവിശ്വസനീയ സംഭവം നടന്നത്. പാകിസ്താൻ സ്റ്റേറ്റ് ബാങ്കിന്റെ ഇന്നിങ്സിന്റെ 27-ാം ഓവറിലായിരുന്നു സംഭവം. ഓവറിന്റെ മൂന്നാം പന്തിൽ ഉമര്‍ അമീനെയും നാലാം പന്തിൽ ഫവാദ് ആലത്തെയും പുറത്താക്കി ഷെഹ്സാദ് ഹാട്രിക്കിന് തൊട്ടരികിലെത്തി.

അപ്രതീക്ഷിതമായി വീണ വിക്കറ്റുകൾ ആയതുകൊണ്ട് തന്നെ അടുത്ത ബാറ്റ് ചെയ്യേണ്ടിയിരുന്ന പാക് താരം സൗദ് ഷക്കീലിന് പെട്ടെന്ന് ക്രീസിലെത്താനായില്ല. ഇതോടെ പാക് പാക് ടിവി ക്യാപ്റ്റന്‍ അമാദ് ബട്ട് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. അംപയർ ഔട്ട് അനുവദിക്കുകയും ചെയ്തു. ഒരു ബാറ്റര്‍ പുറത്തായാല്‍ മൂന്ന് മിനിറ്റിനകം അടുത്ത ബാറ്റര്‍ പന്ത് നേരിടാന്‍ തയാറായി ക്രീസിൽ എത്തണമെന്നാണ് നിയമം.

ഈ നിയമത്തിന്റെ അകമ്പടിയിലാണ് ക്രീസിൽ ഇറങ്ങാതെ തന്നെ ചാംപ്യൻസ് ട്രോഫിയിൽ പാക് ടീമംഗം കൂടിയായ സൗദ് ഷക്കീൽ ഔട്ടായത്. ശേഷം വന്ന ബാറ്ററായ ഇര്‍ഫാന്‍ ഖാനെ ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ ഷെഹ്സാദിന് മൂന്ന് പന്തിൽ കിട്ടിയത് ഹാട്രിക്കും നാല് വിക്കറ്റും.

Content Highlights: Pakistan Test batter timed out as domestic team lose four wickets in three balls

dot image
To advertise here,contact us
dot image