
2025 ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ ഇപ്പോള്‍ ചെന്നൈയില്‍ പ്രീ-സീസണ്‍ ക്യാമ്പ് നടത്തുകയാണ്. ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, സൂപ്പര്‍ താരങ്ങളായ എം എസ് ധോണി, രവിചന്ദ്രന്‍ അശ്വിന്‍, രാഹുല്‍ ത്രിപാഠി തുടങ്ങിയവരും ക്യാമ്പില്‍ ചേര്‍ന്നിരിക്കുകയാണ്. പരിശീലനത്തിനിടയില്‍ ധോണിയും അശ്വിനും തമ്മിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.
എംഎസ് ധോണിയും അശ്വിനും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അശ്വിന്‍ ധോണിക്ക് ബാറ്റിംഗ് ടിപ്സ് നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി ഇരുവരും തകര്‍ത്തടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മാർച്ച് 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ആദ്യ മത്സരം.
Ashwin Anna giving batting tips to Thala.😂💛 pic.twitter.com/4XnsBbOnrc
— Hustler (@HustlerCSK) March 6, 2025
രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) നിലനിര്‍ത്താതിരുന്ന രവിചന്ദ്രന്‍ അശ്വിനെ കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കുക ആയിരുന്നു. 9.75 കോടി മുടക്കിയാണ് വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്. 10 വര്‍ഷത്തിന് ശേഷമാണ് അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചെത്തുന്നത്.
2009ല്‍ സൂപ്പര്‍ കിംഗ്‌സിനൊപ്പം തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച അശ്വിന്‍ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു. 212 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 29.82 ശരാശരിയിലും 7.12 എന്ന എക്കോണമി റേറ്റിലും 180 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ്.
Content Highlights: Ravichandran Ashwin Consults Batting Technique With MS Dhoni During Practice in CSK Pre-Season Camp Ahead of IPL 2025, Video