
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബെൻ സ്റ്റോക്സ് എത്തുമെന്ന് സൂചന. താരവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടർ റോബ് കീ അറിയിച്ചു. പാകിസ്താനിലും യുഎഇയിലും നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ തുടർന്ന് ജോസ് ബട്‌ലർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഈ നീക്കം.
ഇംഗ്ലണ്ട് ഈ വർഷം കളിച്ച 11 മത്സരങ്ങളിൽ 10 എണ്ണത്തിലും തോറ്റതോടെ ബട്‌ലറിന്റെ ക്യാപ്റ്റൻസിക്ക് നേരെ വിമർശനം ഉന്നയിക്കപ്പെട്ടിരുന്നു. ക്യാപ്റ്റൻസിക്ക് അടുത്തതായി പരിഗണിക്കപ്പെട്ടിരുന്ന ഹാരി ബ്രൂക്കിന് മൂന്ന് ക്രിക്കറ്റ് ഫോർമാറ്റുകളിലെയും പങ്കാളിത്തം കാരണം പരിമിതയുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് സ്റ്റോക്സിലേക്ക് ആലോചന നീണ്ടത്. ജോ റൂട്ടിൽ നിന്ന് ചുമതല കൈമാറിയ ശേഷം ടെസ്റ്റ് ക്യാപ്റ്റനായി സ്റ്റോക്‌സ് മികവ് പ്രക്ടിപ്പിച്ചിരുന്നു.
അതേ സമയം 2022 നവംബറിലെ ലോകകപ്പ് ഫൈനലിന് ശേഷം സ്റ്റോക്‌സ് ടി20യിൽ പങ്കെടുത്തിട്ടില്ല, 2023 ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിന് ശേഷം ഏകദിനങ്ങളിൽ കളിച്ചിട്ടില്ല. ഇയോൻ മോർഗന്റെ കീഴിൽ 2019 ലോകകപ്പും ബട്‌ലറുടെ കീഴിൽ 2022 ടി20 ലോകകപ്പും നേടിയിട്ടും ഏകദിനത്തിൽ ഏഴാം സ്ഥാനത്തും ടി20യിൽ മൂന്നാം സ്ഥാനത്തുമാണ് ഇംഗ്ലണ്ട് ഇപ്പോൾ നിൽക്കുന്നത്.
Content Highlights: england considering ben stokes as odi captian