
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറിനിന്നതിനെ തുടര്‍ന്ന് ബിസിസിഐയുടെ കേന്ദ്ര കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരുടെ കരാര്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ശ്രേയസ് കാഴ്ച വെക്കുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ഇതുവരെ 195 റൺസാണ് ശ്രേയസ് സ്വന്തമാക്കിയത്.
Shreyas Iyer's impressive performance in the Champions Trophy 2025 may lead to his contract reinstatement, redeeming himself after a remarkable World Cup 2023. pic.twitter.com/A7UDrYsT3j
— ᴠɪʀᴀᴛ ᴋᴏʜʟɪ ꜰᴄ (@viratkohli_live) March 7, 2025
കഴിഞ്ഞ ഏകദിന ലോകകപ്പിലും ശ്രേയസ് നിർണായക പ്രകടനം പുറത്തെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ശ്രേയസിന്‍റെ സെൻട്രൽ കരാർ പുനഃസ്ഥാപിക്കുന്നത് ബിസിസിഐ പരിഗണിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനത്തിൽ ശ്രേയസിന്റെ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. ഇതിഹാസ താരം യുവരാജ് സിങ്ങിന് ശേഷം നാലാം നമ്പറില്‍ ആരെന്ന ചോദ്യത്തിന് ഏറ്റവും മികച്ച ഓപ്ഷനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ച വെക്കുന്നത്. നാലാം നമ്പറില്‍ 40 ഇന്നിങ്ങ്‌സുകള്‍ ബാറ്റ് ചെയ്ത ശ്രേയസ് 52.15 ശരാശരിയില്‍ 4 സെഞ്ച്വറികളും 12 അര്‍ധസെഞ്ച്വറികളും അടക്കം 1773 റണ്‍സാണ് നേടിയിട്ടുള്ളത്.
Content Highlights: Shreyas Iyer to Return as BCCI Set to Announce New Central Contract for upcoming Season