'ഫിറ്റ്നസ് നിലനിർത്താൻ രോഹിത് നടത്തുന്ന കഠിനാധ്വാനം നേരിട്ടുകണ്ടതാണ്'; ഷമയെ തള്ളി സൂര്യകുമാർ യാദവ്

ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യയുടെ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒരു കളിക്കാരൻ 15-20 വർഷം ക്രിക്കറ്റ് കളിക്കുന്നത് വലിയ കാര്യമ ണെന്നും ഫിറ്റ്നസ് നിലനിർത്താൻ രോഹിത് നടത്തുന്ന കഠിനാധ്വാനം താൻ നേരിട്ടുകാണുന്നതാണെന്നും സൂര്യ പറഞ്ഞു.

കളിക്കാരനായിട്ടാണെങ്കിൽ അയാൾ മൂന്ന് ഫോർമാറ്റിൽ കൂടി ഇരുപത്തിനായിരത്തിന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ക്യാപ്റ്റനായിട്ടാണെങ്കിൽ നാല് ഐ സി സി ടൂർണമെന്റുകളിൽ ടീമിനെ ഫൈനലിലെത്തിച്ചു, അദ്ദേഹത്തിന്റെ മികവ് കാണിക്കാൻ ഇനിയും എന്ത് തെളിവാണ് വേണ്ടതെന്നും ഷമയുടെ പ്രസ്താവനയെ മുൻനിർത്തി സൂര്യകുമാർ ചോദിച്ചു.

രോഹിത് കായിക താരത്തിന് ചേരാത്ത വിധത്തിൽ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ പ്രസ്താവന. ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഒടുവിൽ ബിസിസിഐ യും രോഹിതിന് പിന്തുണയുമായി എത്തി. താരത്തിന്‍റെ ഫിറ്റ്നസ് മോശമാണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ബോഡി ഷെയ്മിങ് ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞ് ഷമ പിന്നീട് തുടർപ്രതികരണവും നടത്തിയിരുന്നു.

Content Highlights: suryakumar yadav replay to Congress’s Shama Mohamed's venom words on Rohit

dot image
To advertise here,contact us
dot image