
അതിശയിപ്പിക്കുന്ന ഫീല്‍ഡിംഗ് മികവ് കൊണ്ട് കരിയറിലുടനീളം വിസ്‌മയിപ്പിച്ച ക്രിക്കറ്ററാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സ്. ഇന്ന് ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ ഫീൽഡിങ് മികവിന് കയ്യടിക്കുന്നവർ ഒരുപക്ഷെ ജോണ്ടി റോഡ്‌സിന്റെ ഫീൽഡിങ് ഹൈലൈറ്റ് കണ്ടാൽ തലയിൽ കൈവെച്ചുപോകും. ജോണ്ടി റോഡ്‌സ് മൈതാനത്തുണ്ടാകുമ്പോൾ വിക്കറ്റിനിടയിൽ ബാറ്റർമാർ ഓടാൻ പോലും ഭയന്നിരുന്ന കാലമുണ്ടായിരുന്നു. ഞൊടിയിടയിൽ പന്ത് പിടിച്ചെടുത്ത് സ്റ്റംപിലേക്കെറിഞ്ഞ് വിക്കറ്റെടുക്കുകയാണ് താരത്തിന്റെ ശൈലി. ഇപ്പോഴിതാ തന്റെ 55-ാം വയസ്സിലും തന്റെ ഫീൽഡിങ് മികവുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ജോണ്ടി റോഡ്‌സ്.
𝗝𝗢𝗡𝗧𝗬 𝗕𝗘𝗜𝗡𝗚 𝗝𝗢𝗡𝗧𝗬! 🚀
— INTERNATIONAL MASTERS LEAGUE (@imlt20official) March 7, 2025
𝙎𝙥𝙚𝙚𝙙. 𝙍𝙚𝙖𝙘𝙩𝙞𝙤𝙣. 𝙋𝙪𝙧𝙚 𝙈𝙖𝙨𝙩𝙚𝙧𝙮! 🤌
Jonty Rhodes 𝙨𝙩𝙞𝙡𝙡 𝙙𝙤𝙚𝙨 𝙞𝙩 𝙡𝙞𝙠𝙚 𝙣𝙤 𝙤𝙣𝙚 𝙚𝙡𝙨𝙚! 😍🙌#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/RkHp1dKqri
പത്തൊമ്പതാം ഓവറിൽ ബെൻ ഡങ്ക് ലോങ്ങ് ഓണിലേക്ക് അടിച്ച പന്ത് ബൗണ്ടറിക്കരികിൽ ചാടി വീണ് ജോണ്ടി തട്ടിയിടുമ്പോൾ മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ഷെയ്ൻ വാട്സണും ആദ്യം ഒന്നമ്പരന്നു. പിന്നീടാണ് അത് ജോണ്ടി റോഡ്‌സാണെന്ന് മനസ്സിലാകുന്നത്. റോഡ്‌സ് ഇതല്ല ഇതിനപ്പുറം ചെയ്യും എന്ന മൂഡായിരുന്നു പിന്നീട് വാട്സന്റെ മുഖത്ത്. ഈ പ്രകടനം മാത്രമല്ല, മത്സരത്തിൽ ഡസനോളം മിച്ച ഫീൽഡിങ് പ്രകടനവും താരം നടത്തി. മത്സരത്തിൽ വീണ ഒരേയൊരു ഓസീസ് വിക്കറ്റായ ഫെർഗൂസന്റെ ക്യാച്ചെടുത്തതും ജോണ്ടിയായിരുന്നു. ഏതായാലും മത്സരത്തിൽ ഓസീസ് 137 റൺസിന്റെ കൂറ്റൻ ജയം നേടി. വാട്സൺ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഓസീസ് 260 റൺസാണ് 20 ഓവറിൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് മാത്രമേ നേടാനായുള്ളൂ.
Content Highlights: 55-Year-Old Jonty Rhodes With Unimaginable Diving Stop