ചാംപ്യൻസ് ട്രോഫി കിരീടം നേടിയാൽ ഇന്ത്യയ്ക്ക് ആകെ എത്ര കിട്ടും; ICC യുടെ സമ്മാനത്തുക അറിയാം!

ഫൈനലിൽ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഐസിസിയുടെ വമ്പൻ സമ്മാനതുക കൂടിയാണ്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനൽ പോരാട്ടം നാളെ ദുബായിയിൽ അരങ്ങേറുകയാണ്. കലാശപ്പോരിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലാൻഡും പരസ്പരം ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. 44 റൺസിനാണ് ഇന്ത്യ ആ മത്സരം ജയിച്ചത്. ശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ സെമിയിൽ തോൽപ്പിച്ച് ഫൈനലിലെത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ആധികാരികമായിരുന്നു ഇരുടീമുകളുടെയും ഫൈനൽ പ്രവേശം. ഇന്ത്യ നാല് വിക്കറ്റിനും കിവീസ് 50 റൺസിനുമാണ് സെമിയിൽ എതിരാളികളെ തോൽപ്പിച്ചത്. ഇതോടെ ഫൈനൽ പോരാട്ടം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.

അതേ സമയം ഫൈനലിൽ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഐസിസിയുടെ വമ്പൻ സമ്മാനതുക കൂടിയാണ്. ഏകദേശം
60.06 കോടി രൂപയോളമാണ് പങ്കെടുക്കുന്ന ടീമുകൾക്ക് ഐസിസി സമ്മാനമായി നൽകുന്നത്. പങ്കെടുത്ത എട്ടു ടീമുകൾക്കും 1.08 കോടി രൂപ വീതം ലഭിക്കും. കൂടാതെ, ഗ്രൂപ്പ് റൗണ്ടിലെ ഓരോ ജയത്തിനും 2.95 കോടി രൂപ അധികമായി ലഭിക്കും.

19.49 കോടി രൂപയാണ് കിരീടം നേടുന്ന ടീമിന്‍റെ കയ്യിലെത്തുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 9.74 കോടി രൂപയും. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ 21.4 കോടി രൂപയോളം ടീമിന് ലഭിക്കും. ഗ്രൂപ്പ് റൗണ്ടിലെ ജയത്തിനുള്ള സമ്മാനത്തുക ഉൾപ്പെടെയാണിത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഫൈനലിൽ തോൽക്കുകയാണെങ്കിൽ 11.6 കോടി രൂപയോളമാണ് ഇന്ത്യയ്ക്ക് ലഭിക്കുക.

Content Highlights: How much will India get if they win the Champions Trophy? Know the ICC prize money!

dot image
To advertise here,contact us
dot image