'ഇന്ത്യ എല്ലാം നന്നായി ചെയ്തു, പക്ഷേ..'; ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ചലഞ്ച് തുറന്നുകാട്ടി കാർത്തിക്ക്

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ആവേശകരമായ പോരാട്ടത്തിനാണ് കാത്തിരിക്കുന്നത്

dot image

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ആവേശകരമായ പോരാട്ടത്തിനാണ് കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്ലാക്ക് ക്യാപ്സിനെതിരെ 44 റൺസിന്റെ വിജയം ഉൾപ്പെടെ ടൂർണമെന്റിലെ നാല് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഉറച്ച കിരീട ഫേവറൈറ്റുകളായാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നത്.

എന്നാൽ ഐസിസി ടൂർണമെന്റുകളിലെ നോക്ക് ഔട്ട് മാച്ചുകളിൽ ഇന്ത്യയ്ക്ക് മേലുള്ള കണക്കുകൾ തങ്ങൾക്ക് തുണയാകുമെന്നാണ് കിവികളുടെ പ്രതീക്ഷ. മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ, ടൂർണമെന്റിലുടനീളം അവരുടെ ലോകോത്തര സ്പിൻ ആക്രമണത്തെയാണ് ആശ്രയിച്ചിരുന്നത്. ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നാല് സ്പിന്നർമാരെയാണ് കളത്തിലിറക്കി, വരുൺ ചക്രവർത്തിയുടെ 5-42 എന്ന തകർപ്പൻ പ്രകടനം 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബ്ലാക്ക് ക്യാപ്സിനെ 205 റൺസിന് പുറത്താക്കാൻ സഹായിച്ചു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫൈനലിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ ഉറച്ച സാധ്യതയുള്ള കാര്യങ്ങളെ ചൂണ്ടികാട്ടുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേശ് കാർത്തിക്. കെയ്ൻ വില്യംസണെയും മിച്ചൽ സാന്റ്‌നറെയും പ്രധാന വെല്ലുവിളികളായി ഉയർത്തിക്കാട്ടിയ കാർത്തിക് ഇന്ത്യ എത്ര മികച്ചുകളിച്ചാലും ഈ രണ്ട് താരങ്ങളെ എങ്ങനെ പിടിച്ചുകെട്ടുന്നു എന്നതിനെ ആശ്രയിച്ചാവും മത്സര ഫലം എന്നും കൂട്ടിച്ചേർത്തു.

ടീമിന്റെ നായകൻ കൂടിയായ സാന്റ്‌നർ മികച്ച പ്രകടനമാണ് നടത്തിയത്. ഈ ടൂർണമെന്റിൽ ഇതുവരെ താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്. സെമിയിൽ ദക്ഷിണാഫ്രിക്കയുടെ അപകടകാരികളായ സാന്റ്‌നറിന്റെയും ഹെന്റിച്ച് ക്ലാസന്റേയും വിക്കറ്റെടുത്തതും സാന്റനറായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് പിച്ചിലും ന്യൂസിലാൻഡിന്റെ ആത്‌മവിശ്വാസം ഈ ക്യാപ്റ്റൻ സ്പിന്നറായിരിക്കും. വില്യംസണാകട്ടെ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു.

Content Highlights: 'India did everything well, but..'; Karthik exposes India's challenge in Champions Trophy final

dot image
To advertise here,contact us
dot image