ചാംപ്യന്‍സ് ട്രോഫി ഫൈനല്‍; ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് നിര്‍ണായക ടോസ്

കിവീസ് പേസർ മാറ്റ് ഹെന്‍റി പരിക്ക് മൂലം പുറത്തായി

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് ആദ്യം ബാറ്റുചെയ്യും. നിര്‍ണായക ടോസ് വിജയിച്ച ന്യൂസിലന്‍ഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ഫീൽഡിങ്ങിനയയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ പതിമൂന്നാം തവണയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമാവുന്നത്. ടീം എന്ന നിലയില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ പതിനഞ്ചാം ടോസ് ആണ് നഷ്ടമായത്.

ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനല്‍ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെയും ഇറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനൽ ജയിച്ച ടീമില്‍ ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തി. പേസർ മാറ്റ് ഹെന്‍റി പരിക്ക് മൂലം പുറത്തായപ്പോള്‍ നഥാന്‍ സ്മിത്ത് കിവീസിന്‍റെ പ്ലേയിങ് ഇലവനിലെത്തി.

ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

ന്യൂസിലാന്‍ഡ് പ്ലേയിങ് ഇലവന്‍: വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), കെയ്ൽ ജാമിസൺ, വില്യം ഒറൂർക്ക്, നഥാന്‍ സ്മിത്ത്.

Content Highlights: India vs New Zealand, Champions Trophy Final 2025: Rohit Sharma loses 12th straight toss, NZ to bat; Matt Henry misses out

dot image
To advertise here,contact us
dot image