'ഷോലെ' സിനിമയിലെ കോയിന്‍ വെച്ചാണോ ടോസ് ചെയ്തതെന്ന് രോഹിത് പരിശോധിക്കണം!; ചിരിപടർത്തി റെയ്‌ന

തുടര്‍ച്ചയായ 12-ാം ഏകദിനത്തിലാണ് ഇന്ത്യന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമാകുന്നത്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ ഫൈനലിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരിക്കുകയാണ്. തുടര്‍ച്ചയായ 12-ാം ഏകദിനത്തിലാണ് ഇന്ത്യന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടമാകുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തുടര്‍ച്ചയായ 15-ാം ഏകദിന മത്സരത്തിലാണ് ടോസ് നഷ്ടമായിരിക്കുന്നത്.

രോഹിത്തിന്റെ തുടര്‍ച്ചയായ ടോസ് നഷ്ടത്തിന് പിന്നാലെ ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌ന പറഞ്ഞ രസകരമായ കമന്റാണ് ഇപ്പോള്‍ വൈറലാവുന്നത്. പ്രശസ്ത ബോളിവുഡ് ചിത്രമായ 'ഷോലെ'യിലെ നാണയമാണോ ടോസ് ഇടാന്‍ ഉപയോഗിച്ചതെന്ന് രോഹിത് പരിശോധിക്കണമെന്നാണ് റെയ്‌ന തമാശരൂപേണ പറഞ്ഞത്.

'ഷോലെ'യില്‍ അമിതാഭ് ബച്ചന്റെ കഥാപാത്രമായ ജയ് ഉപയോഗിക്കുന്നത് ഇരുവശങ്ങളും ഒരുപോലെയായ നാണയമാണ്. ഒരുപക്ഷേ രോഹിത്തിന് ടോസ് കിട്ടാത്തത് ഇതുപോലുള്ള നാണയം ഉപയോഗിച്ചതുകൊണ്ടായിരിക്കാമെന്നാണ് റെയ്‌ന പറഞ്ഞത്.

ടോസ് നഷ്ടപ്പെട്ടതോടെ രാജ്യാന്തര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ടോസ് നഷ്ടമാകുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് രോഹിത് ശര്‍മ കൂടി അര്‍ഹനായി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡിന് ഒപ്പമാണ് രോഹിത്. എന്തായാലും ഇന്ത്യയ്‌ക്കെതിരെ നിര്‍ണായക ടോസ് വിജയിച്ച ന്യൂസിലാന്‍ഡ് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.

Content Highlights: Suresh Raina said, "Rohit Sharma should check if the coin is from the movie Sholay

dot image
To advertise here,contact us
dot image