'2027 ലോകകപ്പ് കളിക്കുന്ന കാര്യം പറയാൻ കഴിയില്ല, ടൂർണമെന്റ് ഏറെ അകലെയാണ്': രോഹിത് ശർമ

'ഒരുപാട് ദൂരം ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മുമ്പൊരിക്കലും അങ്ങനെ ചെയ്തിട്ടുമില്ല.'

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻറ് നേടിയതിന് പിന്നാലെ 2027 ഏകദിന ലോകകപ്പ് കളിക്കുന്ന കാര്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇപ്പോൾ മുമ്പിലുള്ളത് ചെയ്യുകയാണ് പ്രധാന കാര്യം. 2027 ഏകദിന ലോകകപ്പ് ഏറെ അകലെയാണ്. ഇപ്പോൾ ആ ടൂർണമെന്റിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. മികച്ച ക്രിക്കറ്റ് കളിക്കുകയാണ് ഇപ്പോഴുള്ള ലക്ഷ്യം. രോഹിത് ശർമ ജിയോ ഹോട്ട്സ്റ്റാറിനോട് പ്രതികരിച്ചു.

2027 ലോകകപ്പിനെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ ഇപ്പോൾ കഴിയില്ല. എപ്പോഴും ഓരോ സ്റ്റെപ്പുകൾ വെച്ച് മുന്നേറാനാണ് ഞാൻ കരിയറിൽ ശ്രമിച്ചിട്ടുള്ളത്. ഒരുപാട് ദൂരം ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മുമ്പൊരിക്കലും അങ്ങനെ ചെയ്തിട്ടുമില്ല. ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പമുള്ള ക്രിക്കറ്റ് ജീവിതം ആസ്വദിക്കുന്നു. എന്റെ സാന്നിധ്യം സഹതാരങ്ങളും ഇഷ്ടപ്പെടുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. രോഹിത് ശർമ വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ പ്രതികരിച്ചിരുന്നു. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. 'ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരും.' രോഹിത് ശർമയുടെ ആ സമയത്തെ പ്രതികരണം ഇങ്ങനെയായിരുന്നു.

Content Highlights: Rohit Sharma Clears Air On Playing 2027 World Cup

dot image
To advertise here,contact us
dot image