ചാംപ്യൻസ് ട്രോഫിയുമായി ഇന്ത്യൻ ടീമിന്റെ പരേഡ് ഇല്ല; വിജയാഘോഷങ്ങളും ഒഴിവാക്കി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ തിങ്കളാഴ്ച ഡൽഹിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ ടീം ഇത്തവണ വിക്ടറി പരേഡ് ഒഴിവാക്കി. വിജയാഘോഷങ്ങളും നടത്തില്ല. ദുബായിൽ നിന്നും താരങ്ങൾ ഓരോത്തരായി നാട്ടിലേക്ക് മടങ്ങും. ഐപിഎല്ലിന് മുമ്പ് ചെറിയ ഇടവേള മാത്രമാണുള്ളത് എന്ന കാരണത്താലാണ് വിജയാഘോഷങ്ങൾ ഒഴിവാക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ തിങ്കളാഴ്ച ഡൽഹിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

2024 ജൂണിൽ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം മുംബൈ മറൈൻ ഡ്രൈവിൽ നിന്നും വാംഖഡെ സ്റ്റേഡിയത്തിലേക്ക് വിക്ടറി പരേഡ് നടത്തിയിരുന്നു. കോടികണക്കിന് ആരാധകർ വിക്ടറി പരേഡ് കാണാൻ എത്തുകയും ചെയ്തിരുന്നു.

മാർച്ച് 22 മുതൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിന് തുടക്കമാകുന്നത്. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ നിന്ന് വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയ്ക്കൊപ്പം കളിക്കുന്നത്. വിരാട് കോഹ്‍ലി റോയൽ ചലഞ്ചേഴ്സ് നിരയിലും കളിക്കും.

Content Highlights: Team India won’t hold parade or grand celebrations after Champions Trophy

dot image
To advertise here,contact us
dot image