ദുബായ് രണ്ടാം വീട്, ഇന്ത്യൻ ആരാധകരുടെ പിന്തുണ ചാംപ്യൻസ് ട്രോഫിയിൽ ഗുണം ചെയ്തു: കെ എൽ രാഹുൽ

ദുബായ് തനിക്ക് രണ്ടാം വീടായാണ് തോന്നിയതെന്നും രാഹുൽ പറഞ്ഞു

dot image

ദുബായിലെ ഇന്ത്യൻ ആരാധകരുടെ പിന്തുണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ തന്റെ പ്രകടനത്തിന് ഗുണം ചെയ്തുവെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന കെ എൽ രാഹുൽ. ശരിക്കും ദുബായ് തനിക്ക് രണ്ടാം വീടായാണ് തോന്നിയതെന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇന്ത്യയിൽ നിന്ന് എത്താവുന്ന ദൂരത്തിലുള്ള ദുബായിൽ ഇടക്കിടക്ക് തിരികെ വന്ന് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യയുടെ ടൂർണമെന്റ് മത്സരങ്ങൾക്കുള്ള വേദി ദുബായിയിൽ മാത്രമായത് ഗുണം ചെയ്തുവെന്ന് സമ്മതിച്ച രാഹുൽ ബൈ ലേറ്ററൽ സീരീസിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും കൂട്ടിച്ചേത്തു.

അതേ സമയം ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര താരവുമായിരുന്ന രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ഐസിസി തിരഞ്ഞെടുത്ത ചാംപ്യന്‍സ് ട്രോഫി ടീമില്‍ രാഹുല്‍ ഇടം പിടിച്ചു. ടീമിലെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെയായിരുന്നു. നേരത്തെ ടീമിലുണ്ടായിരുന്ന റിഷഭ് പന്തിനെ പുറത്തിരുത്തി രാഹുലിനെ ഇലവനിൽ എടുത്തത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlights: Dubai is my second home, Indian fans' support has been beneficial in Champions Trophy: KL Rahul

dot image
To advertise here,contact us
dot image