സാന്റനർ ഇല്ല, പാകിസ്താനെതിരായ ടി20 പരമ്പരയിൽ ന്യൂസിലാൻഡിന് സർപ്രൈസ് നായകൻ

ദേശീയ ടീമിന്റെ നായകനാകുന്നത് വലിയ ബഹുമതിയാണെന്ന് താരം പ്രതികരിച്ചു

dot image

പാകിസ്താനെതിരെ മാർച്ച് 16ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾക്കായുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാ​ഗമായ മിച്ചൽ സാന്റനറിന്റെ അഭാവത്തെ തുടർന്ന് ഓൾറൗണ്ടർ മിച്ചൽ ബ്രേസ്‍വെല്ലാണ് ന്യൂസിലാൻഡ് ടീമിനെ നയിക്കുക. ഡെവോൺ കോൺവേ, ലോക്കി ഫെർ​ഗൂസൻ, ​ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര തുടങ്ങിയ താരങ്ങളും ഐപിഎല്ലിനെ തുടർന്ന് പാകിസ്താനെതിരായ പരമ്പരയിൽ ന്യൂസിലാൻഡ് ടീമിൽ കളിക്കുകയില്ല.

ദേശീയ ടീമിന്റെ നായകനാകുന്നത് വലിയ ബഹുമതിയാണെന്ന് ബ്രേസ്‍വെൽ പ്രതികരിച്ചു. കഴിഞ്ഞ വർഷം പാകിസ്താനെതിരെ ഞാൻ കിവീസ് ടീമിന്റെ നായകനായിരുന്നു. അന്നത്തെ പരമ്പരയിൽ കളിച്ച മികച്ച താരങ്ങൾ ഇന്നും കിവീസ് നിരയിലുണ്ട്. പാകിസ്താനെതിരെയുള്ള പരമ്പരയിൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബ്രേസ്‍വെൽ വ്യക്തമാക്കി.

പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ ബ്രേസ്‍വെൽ (ക്യാപ്റ്റൻ), ഫിൻ അലൻ, മാർക് ചാംപ്മാൻ, ജേക്കബ് ഡഫി, സാക്ക് ഫൗൾക്സ് (4, 5 മത്സരങ്ങളിൽ മാത്രം), മിച്ച് ഹെ, മാറ്റ് ഹെൻ‍റി (4, 5 മത്സരങ്ങളിൽ മാത്രം), കൈൽ ജാമിസൺ (1, 2, 3 മത്സരങ്ങളിൽ മാത്രം), ഡാരൽ മിച്ചൽ, ജിമ്മി നീഷം, വിൽ ഒ റൂക്ക് (1, 2, 3 മത്സരങ്ങളിൽ മാത്രം), ടിം റോബിൻസൺ, ബെൻ സീയേഴ്സ്, ടിം സെയ്ഫേർട്ട്, ഇഷ് സോദി.

Content Highlights: Michael Bracewell to lead New Zealand in T20I series against Pakistan

dot image
To advertise here,contact us
dot image