
ന്യൂസിലാൻഡിനെതിരെ അവരുടെ മണ്ണിൽ നടക്കുന്ന പാകിസ്താന്റെ ടി 20 , ഏകദിന പരമ്പരയിൽ നിന്ന് പാകിസ്താൻ ബാറ്റിങ് പരിശീലകനായ
മുഹമ്മദ് യൂസഫ് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച ടീം ന്യൂസിലൻഡിലേക്ക് പുറപ്പെടുമ്പോൾ യൂസഫിന് പകരക്കാരനെ നിയമിക്കില്ലെന്ന് പിസിബി സ്ഥിരീകരിച്ചു.
പാകിസ്ഥാന്റെ പരാജയപ്പെട്ട ചാമ്പ്യൻസ് ട്രോഫി സീസണിന് ശേഷം അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉൾപ്പെടുന്ന വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ബാറ്റിംഗ് പരിശീലകനായി യൂസഫിനെ നിയമിച്ചിരുന്നു. പിസിബി താൽക്കാലിക ഹെഡ് കോച്ചായി ആഖിബ് ജാവേദിനെയും അസിസ്റ്റന്റ് കോച്ചായി അസ്ഹർ മഹമൂദിനെയും നിലനിർത്തിയിരുന്നു.
സപ്പോർട്ട് സ്റ്റാഫിലെ ഏക പുതിയ അംഗം കൂടിയായിരുന്നു യൂസഫ് . സ്ഥിരം നിയമനം തേടുന്നതിനാൽ, ടൂറിന് ശേഷം ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരസ്യം നൽകുമെന്ന് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. നിലവിൽ പിസിബിയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സീനിയർ കോച്ചായി സേവനമനുഷ്ഠിക്കുകയായിരുന്നു യൂസഫ്.
Content Highlights: Pakistan's batting coach Mohammad Yousuf pulls out New Zealand tour