
വനിതാ പ്രീമിയർ ലീഗിലെ അവസാന ലീഗ് റൗണ്ട് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആർസിബി ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ സ്കോർ 20 ഓവറിൽ 188 ൽ അവസാനിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് ഇനി പ്ളേ ഓഫിൽ ഗുജറാത്ത് ജയന്റ്സിനെ നേരിടേണ്ടി വരും. പോയിന്റ് ടോപ്പറായ ഡൽഹി ക്യാപിറ്റൽസ് നേരിട്ട് ഫൈനൽ കളിക്കും.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി സ്‌മൃതി മന്ദന 37 പന്തിൽ 53 റൺസ് നേടിയപ്പോൾ എല്ലീസ് പെറി 38 പന്തിൽ 49 റൺസും റിച്ച ഘോഷ് 22 പന്തിൽ 36 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ നാറ്റ് സ്കൈവർ-ബ്രണ്ട് 35 പന്തിൽ 69 റൺസുമായി തകർത്തടിച്ചെങ്കിലും ജയത്തിലേക്കെത്തിക്കാനായില്ല. അവസാന ഓവറുകളിൽ തകർത്തുകളിച്ച മലയാളി താരം സജന സജീവന്റെ പ്രകടനവും വിഫലമായി. എന്നാൽ താരം വെറും 12 പന്തുകളിൽ 23 റൺസ് നേടി. 20 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് മുംബൈക്ക് വേണ്ടി തിളങ്ങിയ മറ്റൊരു താരം.
Content Highlights: Sajana's fight fails; Mumbai to play playoffs in WPL; Delhi directly enters final