
ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കില്‍ കുതിച്ച് ഇന്ത്യന്‍ താരങ്ങൾ. പട്ടികയില്‍ 784 പോയിന്റുമായി ഗിൽ ഒന്നമത് നിൽക്കുമ്പോൾ 756 പോയിന്റുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 736 പോയിന്റുമായി വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മികച്ച റൺസ് ടോപ്പറായ ശ്രേയസ് അയ്യർ 704 പോയിന്റുമായി എട്ടാം സ്ഥാനത്തുമുണ്ട്. ബാബർ അസമാണ് ബാറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത്.
ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങില്‍ ആറ് സ്ഥാനങ്ങള്‍ മുന്നേറി ശ്രീലങ്കയുടെ മഹീഷ് തീക്ഷണയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമതായി. ഇന്ത്യയുടെ കുൽദീപ് യാദവ് മൂന്നമതുണ്ട്. ജഡേജ പത്താം സ്ഥാനത്താണ്. ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമര്‍സായിയാണ് ഒന്നാമത്. ജഡേജ ഈ പട്ടികയിൽ പത്താം സ്ഥാനത്തും അക്‌സർ പട്ടേൽ പതിമൂന്നാം സ്ഥാനത്തുമുണ്ട്.
Content Highlights: icc odi ranking out