അക്സർ നായകനാകുമ്പോൾ ഡൽഹിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?; കണക്കുകൾ ഇങ്ങനെ

ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി അക്സർ 24 മത്സരങ്ങളിൽ നായകന്റെ റോൾ ചെയ്തിട്ടുണ്ട്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തിയിരിക്കുകയാണ് അക്സർ പട്ടേൽ. എന്നാൽ ഇന്ത്യൻ ഓൾറൗണ്ടർക്ക് മികച്ചയൊരു നായകനാകാൻ കഴിയുമോയെന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ അക്സറിന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ ഡൽഹി ആരാധകർക്ക് പ്രതീക്ഷയാണ് നൽകുന്നത്.

ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലുമായി അക്സർ 24 മത്സരങ്ങളിൽ നായകന്റെ റോൾ ചെയ്തിട്ടുണ്ട്. ഇതിൽ 12ൽ വിജയം നേടിയപ്പോൾ 10 എണ്ണം പരാജയപ്പെട്ടു. രണ്ടിൽ സമനിലയായിരുന്നു ഫലം. 2024ലെ സയ്യിൻ മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ ​ഗുജറാത്തിനെ നയിച്ചതിൽ അക്സറിന് മികച്ച റെക്കോർഡാണുള്ളത്. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ ആറിലും ​ഗുജറാത്ത് വിജയിച്ചു.

ഐപിഎല്ലിൽ മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സറിനെ ഡൽഹി ക്യാപ്റ്റനാക്കിയത്.

Content Highlights: Delhi Capitals Captain Axar Patel - Captaincy Record

dot image
To advertise here,contact us
dot image