
ഐപിഎൽ പതിനെട്ടാം സീസണിന് വിസിൽ വീഴാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായി അക്സർ പട്ടേലിനെ നിയമിച്ചതോടെ പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരുടെ കാര്യം അന്തിമമായിട്ടുണ്ട്.
ഈ സീസണിൽ പാറ്റ് കമ്മിൻസ് മാത്രമാണ് വിദേശ ക്യാപ്റ്റനായി ഉള്ളത്. മറ്റ് ഒമ്പത് ക്യാപ്റ്റന്മാരും ഇന്ത്യക്കാരാണ്. ചരിത്രത്തിലെ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് കമ്മിൻസ്. അതേ സമയം ലീഗിലെ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള ടീമായിട്ടും ഇതുവരെ കിരീട ഭാഗ്യമില്ലാതെ പോയ റോയൽ ചലഞ്ചേഴ്‌സിനെ നയിക്കുക രജത് പട്ടീദർ ആയിരിക്കും.
നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അജിങ്ക്യ രഹാനെ നയിക്കും, വെങ്കിടേഷ് അയ്യർ വൈസ് ക്യാപ്റ്റനായി പ്രവർത്തിക്കും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്ത് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നയിക്കും.
2024 ലെ ഐപിഎൽ കിരീട വിജയത്തിലേക്ക് കെകെആറിനെ നയിച്ച ശ്രേയസ് അയ്യർ ഇനി പഞ്ചാബിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്, ആദ്യ ഐപിഎൽ കിരീടം ലക്ഷ്യമിട്ട് ഫ്രാഞ്ചൈസിയെ നയിക്കും. രാജസ്ഥാൻ റോയൽസിനെ മലയാളി തരാം സഞ്ജു സാംസൺ നയിക്കുമ്പൾ ചെന്നൈ സൂപ്പർ കിങ്സിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയും തുടരും.
Content Highlights: IPL 2025: every team captian list