
ഇനിയൊരു ഓസ്ട്രേലിയൻ ടൂറിന് താൻ ഉണ്ടാകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലി. ഓസ്ട്രേലിയയിൽ മുമ്പ് നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ചാവും ഇനി എനിക്ക് അഭിമാനിക്കാൻ കഴിയുക. എന്നാൽ ആരും വിഷമിക്കേണ്ടതില്ല. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയല്ല. ഇപ്പോഴും എനിക്ക് ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ടമാണ്. അത് തുടരും. ആർസിബിയുടെ ഒരു കായികപരിപാടിയിൽ വിരാട് കോഹ്‍ലി പ്രതികരിച്ചു.
ക്രിക്കറ്റ് കളിക്കുന്നത് ഇപ്പോഴും പൂർണമായും ആസ്വദിക്കുന്നു. ക്രിക്കറ്റിലെ വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു. ഈയൊരു ഇഷ്ടം നിലനിൽക്കുന്ന കാലത്തോളം ഞാൻ ക്രിക്കറ്റ് കളിക്കുന്നത് തുടരും. എന്തെങ്കിലും വ്യക്തിഗത നേട്ടത്തിന് വേണ്ടിയല്ല ഞാൻ ക്രിക്കറ്റ് കളിക്കുന്നത്. കോഹ്‍ലി പറഞ്ഞു.
മുമ്പ് വിരമിക്കലിനെക്കുറിച്ച് രാഹുൽ ദ്രാവിഡുമായി സംസാരിച്ചിട്ടുണ്ട്. ദ്രാവിഡുമായി മികച്ച സംഭാഷമാണ് ഉണ്ടായത്. ക്രിക്കറ്റിലെ വെല്ലുവിളികൾ എന്നെ ഒരിക്കലും വിരമിക്കാൻ സമ്മതിക്കിലെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. വിരാട് കോഹ്‍ലിയുമായി സ്വയം സംസാരിക്കുക. കരിയറിൽ വിരാട് കോഹ്‍ലി എവിടെയാണ് നിൽക്കുന്നതെന്ന് സ്വയം കണ്ടെത്തുക. എന്നാൽ ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്തുക എളുപ്പമല്ല. കോഹ്‍ലി വ്യക്തമാക്കി.
Content Highlights: Might not have another Australia tour in me, says Virat Kohli