പാകിസ്താന്റെ കഷ്ടകാലം തുടരുന്നു; ചാംപ്യൻസ് ട്രോഫിക്ക് പിന്നാലെ കിവികൾക്കെതിരെയുള്ള ടി 20 പരമ്പരയിലും തകർച്ച

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 91 റൺസിന് ഓള്‍ഔട്ടായി

dot image

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ വൈറ്റ് വാഷ് തോൽവിക്ക് പിന്നാലെ ന്യൂസീലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പാകിസ്താന് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 91 റൺസിന് ഓള്‍ഔട്ടായി.

ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, മുൻ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബാബർ അസം എന്നിവരെ പുറത്താക്കി സൽമാൻ ആഗയുടെ നേതൃത്വത്തിൽ പുതിയ ടീമുമായാണ് പാകിസ്താൻ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയത്. എന്നാൽ ബാറ്റ് ചെയ്ത് ഒരു റൺസ് ചേർക്കുന്നതിനിടെ തന്നെ രണ്ട് വിക്കറ്റുകൾ വീണു. 30 പന്തിൽ 32 റൺസെടുത്ത ഖുഷ്ദിൽ ഷാ മാത്രമാണ് തിളങ്ങിയത്.

ന്യൂസീലൻഡിനായി ജേക്കബ് ഡുഫി 3.4 ഓവറിൽ 14 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കൈൽ ജെയ്മിസൻ നാല് ഓവറിൽ എട്ടു റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഇഷ് സോധി നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

Content Highlights: new zealand vs pakistan t20

dot image
To advertise here,contact us
dot image