വിന്‍റേജ് മാസ്റ്റർ ബ്ലാസ്റ്റർ! 2003 ല്‍ അക്തറിനെതിരെ നേടിയ അതേ അപ്പര്‍ കട്ട് വീണ്ടും ​ആവർത്തിച്ച് സച്ചിൻ

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്

dot image

ക്രിക്കറ്റിൽ തൻ്റെ ക്ലാസ് ഷോട്ടുകളുടെ വീര്യവും ആവേശവും ഒട്ടും കുറഞ്ഞുപോയിട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അപ്പര്‍ കട്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആറാം ഓവറില്‍ ജെറോം ടെയ്‌ലര്‍ക്കെതിരെയായിരുന്നു സച്ചിന്റെ അപ്പര്‍ കട്ട്. തന്റെ പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു സച്ചിന്റെ ആ ഷോട്ട്. 2003 ലോകകപ്പില്‍ പാക് പേസർ ഷുഹൈബ് അക്തറിനെതിരെ സച്ചിന്‍ പായിച്ച അപ്പര്‍കട്ടിന് സമാനമായ രീതിയിലായിരുന്നു ജെറോം ടെയ്‌ലര്‍ക്കെതിരെയും ഷോട്ട് പായിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇന്ത്യയ്ക്ക് വേണ്ടി 18 പന്തില്‍ 25 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ ഒന്നാം വിക്കറ്റായാണ് സച്ചിന്‍ പുറത്തായത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ടിനോ ബെസ്റ്റാണ് സച്ചിനെ പുറത്താക്കിയത്.

Content Highlights: Sachin Tendulkar Recreates His Iconic Uppercut Six Against Shoaib Akhtar From WC 2003

dot image
To advertise here,contact us
dot image