
സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ്. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്ക് ശേഷമാണ് മലയാളത്തിന്റെ സ്വന്തം ഹനുമാന്‍ കൈന്‍ഡ് വിരാട് കോഹ്‌ലിയെ കണ്ടുമുട്ടിയത്. പരിപാടിക്ക് മാറ്റുകൂട്ടാന്‍ ഹനുമാന്‍ കൈന്‍ഡിന്റെ പെര്‍ഫോര്‍മന്‍സും ഉണ്ടായിരുന്നു.
പരിപാടിക്ക് ശേഷം കോഹ്‌ലിക്കൊപ്പം പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ ഹനുമാന്‍ കൈന്‍ഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. 'എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി' എന്ന ക്യാപ്ഷനോടെയാണ് ഹനുമാന്‍ കൈന്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരുവരും ആര്‍സിബിയുടെ ജഴ്‌സിയണിഞ്ഞാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Vibe check: Hanumankind just ran it up at #RCBUnbox! ⬆️🎤
— Royal Challengers Bengaluru (@RCBTweets) March 17, 2025
Took the energy to a whole new zone, and we literally felt the chills! 🥶#PlayBold #ನಮ್ಮRCB pic.twitter.com/gmhSwzj0s8
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഹനുമാന്‍ കൈന്‍ഡ് എന്നറിയപ്പെടുന്ന സൂരജ് ചെറുകാട്ട്. ആഗോളതലത്തില്‍ വൈറലായ 'ബിഗ് ഡൗഗ്‌സി'ന് പിന്നാലെ ഹനുമാന്‍കൈന്‍ഡിന്റെ ഏറ്റവും പുതിയ ഗാനമായ 'റണ്‍ ഇറ്റ് അപ്' സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. യൂട്യൂബില്‍ 2.7 മില്യണ്‍ കാഴ്ചകളാണ് ഒരു ദിവസംകൊണ്ട് ഗാനം നേടിയത്. കേരളത്തിന്റെ സംസ്‌കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന റാപ് ഗാനത്തില്‍ രാജ്യമെമ്പാടുമുള്ള വിവിധ ആയോധനകലകളും നൃത്തരൂപങ്ങളും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Hanumankind's Post After He met Virat Kohli At RCB Unbox Event