കോഹ്‌ലിയുടെ അതൃപ്തി; BCCI യുടെ യു-ടേൺ; കുടുംബത്തെ കൂടെ കൂട്ടുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ്

നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്

dot image

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് മേൽ ബിസിസിഐ പുതുതായി കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ വിമർശനവുമായി സൂപ്പർ താരം വിരാട് കോഹ്‌ലി രംഗത്തെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ബിസിസിഐ തീരുമാനിച്ചതായി റിപ്പോർട്ട്. വിദേശ പരമ്പരകളില്‍ ഇപ്പോള്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ സമയം കുടുംബത്തെ കൂടെ നിര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് ബിസിസിഐ ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇ ന്ത്യൻ ടീമിന്റെ പര്യടനങ്ങളിൽ കുടുംബങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെനന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. പ്രത്യേകിച്ച് കളിക്കാർക്ക് മാനസിക ബുദ്ധിമുട്ടുള്ള സമയങ്ങൾ നേരിടേണ്ടി വരുമ്പോൾ കൂടെ നിൽക്കാൻ പങ്കാളിയുണ്ടാകുന്നത് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.
കോഹ്‌ലിയെ കൂടാതെ മറ്റ് ഇന്ത്യൻ താരങ്ങളും ബിസിസിഐയുടെ പുതിയ നിയമത്തിനെതിരെ തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 3-1 ന് പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ടൂറുകളിൽ കളിക്കാരുടെ കുടുംബ സമയം പരിമിതപ്പെടുത്തുന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. പുതിയ നിയമമനുസരിച്ച് 45 ദിവസത്തിൽ കൂടുതലുള്ള ഒരു പര്യടനത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങൾ, പങ്കാളികൾ, കുട്ടികൾ എന്നിവർക്ക് 14 ദിവസത്തേക്ക് മാത്രമേ താരങ്ങൾക്ക് ചേരാൻ അനുവാദമുള്ളൂ, അതിൽ തന്നെ ഒരുപാട് നിയന്ത്രണങ്ങളുണ്ട്.

ഇതിന് പുറമെ പേഴ്‌സണൽ സ്റ്റാഫുകളെ കൊണ്ടുപോകാനും ഒറ്റയ്‌ക്കൊറ്റയ്ക്ക് യാത്ര ചെയ്യാനുമെല്ലാം ബിസിസിഐ നിയന്ത്രണം വരുത്തിയിരുന്നു. ഈ കഴിഞ്ഞ ചാംപ്യൻസ് ട്രോഫി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരുന്നത്.

Content Highlights: After Virat Kohli's criticism, BCCI may rethink family stay policy

dot image
To advertise here,contact us
dot image