30 വയസ്സിന് ശേഷം ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നത് കുറ്റകരമായാണ് കാണുന്നത്; കേരള രഞ്ജി ക്യാപ്റ്റൻ സച്ചിൻ ബേബി

ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ച സച്ചിൻ നാല് വർഷത്തിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുകയാണ്

dot image

ഇന്ത്യയിൽ 30 വയസ്സിന് ശേഷം കായിക താരങ്ങൾ കളിക്കുന്നത് കുറ്റകരമായാണ് കാണുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം സച്ചിൻ ബേബി.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പല ക്രിക്കറ്റ് കളിക്കാരും 30 വയസ്സ് തികഞ്ഞതിന് ശേഷമാണ് പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങുന്നതെന്നും സച്ചിൻ ചൂണ്ടികാട്ടി.

ഫുട്ബോളിൽ നോക്കുകയാണെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇപ്പോഴും അതെ ചെറുപ്പത്തിൽ കളിക്കുന്നു. എന്നാൽ ഇന്ത്യയിൽ 30 കഴിഞ്ഞ ക്രിക്കറ്റ് കളിക്കാരെ എളുപ്പത്തിൽ 'വെറ്ററൻമാരെ'ന്ന് മുദ്ര ചുമത്തപ്പെടുന്നു, 36 കാരനായ ബാറ്റ്‌സ്മാൻ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read:

കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ച സച്ചിൻ നാല് വർഷത്തിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുകയാണ്. ഐപിഎല്ലിൽ 19 മത്സരങ്ങളിൽ നിന്ന് 144 റൺസാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ഇത്തവണ കേരളത്തിനായി രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.

Content highlights: Crossing 30 in India is considered like a crime: Sachin Baby

dot image
To advertise here,contact us
dot image