
ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ പിന്നീട് ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറി. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു.
ഈ കഴിഞ്ഞ സീസണിലെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിച്ചെങ്കിലും മികവ് പുലർത്താനായില്ല. ഇപ്പോഴിതാ താരത്തിന് തിരിച്ചുവരവിനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ് ഒരു പതിറ്റാണ്ടിലേറെയായി മുംബൈയില്‍ ഷായ്ക്കൊപ്പം കളിച്ചിട്ടുള്ള പഞ്ചാബ് കിംഗ്സ് ഓള്‍റൗണ്ടര്‍ ശശാങ്ക് സിംഗ്, യുവ ബാറ്റ്സ്മാന്‍ എങ്ങനെ തിരിച്ചുവരുമെന്നുള്ള തന്റെ പ്രതീക്ഷകളും പങ്കുവെച്ചു. ഷായുടെ കഴിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചില ജീവിതശൈലി മാറ്റങ്ങള്‍ വഴിത്തിരിവായിരിക്കാമെന്നും യൂട്യൂബ് ഷോയില്‍ സംസാരിക്കവെ ശശാങ്ക് പറഞ്ഞു.
'13 വയസ്സുള്ളപ്പോള്‍ മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം, മുംബൈയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് കുഴപ്പമെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍,ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്, ഒരുപക്ഷെ തന്റെ ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ താരത്തിന് തിരിച്ചുവരാനാകും. രാത്രി 10 മണിക്ക് ഉറങ്ങുക, ഭക്ഷണക്രമം മെച്ചപ്പെടുത്തുക, വ്യായാമം ചെയ്യുക തുടങ്ങിയ ആരംഭിക്കാൻ കഴിഞ്ഞാൽ താരത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും അത് അമൂല്യമായ ഒരു സമ്മാനമാകുമെന്നും ശശാങ്ക് പറഞ്ഞു.
Content highlights: "Sleep At 10, Change Diet": Prithvi Shaw Sent Clear-Cut Message To Revive Caree