
62-ാം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി റെക്കോർഡിട്ട് ഫാക്‌ലന്‍ഡ് താരം ആന്‍ഡ്ര്യു ബ്രൗണ്‍ലി. ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ അന്താരാഷ്ട്ര ടി20 മത്സരത്തിലാണ് താരം അരങ്ങേറിയത്. 62 വയസും 145 ദിവസവുമാണ് ബ്രൗണ്‍ലിയുടെ പ്രായം.
ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി. 60 വയസിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ആദ്യ പുരുഷ താരമാണ് ബ്രൗണ്‍ലി.
2019ല്‍ റൊമാനിയക്കെതിരെ 59 വയസും 181 ദിവസവും പ്രായമുള്ളപ്പോള്‍ ടര്‍ക്കിക്കായി അരങ്ങേറിയ ഒസ്മാന്‍ ഗോകറുടെ റെക്കോര്‍ഡാണ് ബ്രൗണ്‍ലി മറികടന്നത്. അതേ സമയം അരങ്ങേറിയെങ്കിലും താരത്തിന് മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ച വെക്കാനായിട്ടില്ല. മൂന്ന് ടി 20 മത്സരത്തിൽ നിന്ന് ആറ് റൺസ് മാത്രമാണ് നേടാനായത്. വലം കൈയന്‍ മീഡിയം പേസർക്ക് വിക്കറ്റുകളും നേടാനായില്ല.
Content Highlights: International debut at 62! Andrew Brownlee makes cricketing history