അന്ന് ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയുടെ സഹതാരം, ഇന്ന് ഐപിഎല്ലില്‍ അംപയറായി അരങ്ങേറ്റം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം ഒരു കൗതുകകരമായ കാഴ്ചയ്ക്ക് കൂടിയാണ് വേദിയാവുന്നത്.

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരം ഒരു കൗതുകകരമായ കാഴ്ചയ്ക്ക് കൂടിയാണ് വേദിയാവുന്നത്.

2008ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ വിരാട് കോഹ്‌ലിയുടെ സഹതാരമായിരുന്ന ആൾ 2025 ഐപിഎല്‍ സീസണില്‍ അമ്പയറായി അരങ്ങേറാന്‍ ഒരുങ്ങുകയാണ്. 2008 ൽ വിരാട് കോഹ്‌ലി നയിച്ച് അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരമായ തന്മയ് ശ്രീവാസ്തവയാണ് ക്രിക്കറ്റില്‍ പുതിയ റോളിന് ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വിരാടിന്റെയും തന്മയ്‌യുടെയും പുനഃസമാഗമത്തിനും ആരാധകര്‍ക്ക് സാക്ഷ്യം വഹിക്കാം.

അന്ന് മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും തന്‍മയ് നിര്‍ണായകമായ 46 റണ്‍സ് നേടിരുന്നു. ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി തന്മയ് കളത്തിലിറങ്ങിയിട്ടുണ്ട്. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ തൻമയ് ഏകദേശം അഞ്ച് വര്‍ഷം മുമ്പ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം അംപയര്‍ ആയി നിന്നിട്ടുണ്ട്.

Content Highlights: Virat Kohli’s 2008 ICC U19 World Cup winning teammate Tanmay Srivastava becomes umpire for IPL 2025 season

dot image
To advertise here,contact us
dot image