ടെസ്റ്റ് ചാംപ്യൻഷിപ്പ് പോയിന്റ് നിലയിൽ മാറ്റത്തിന് ആലോചന; ഇന്നിം​ഗ്സ് വിജയങ്ങൾക്ക് ബോണസ് പോയിന്റ്

'വിജയങ്ങൾക്ക് അധിക പോയിന്റ് ലഭിക്കുന്നത് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വലിയ വിജയങ്ങൾ നേടാനുള്ള ടീമുകളുടെ ആ​ഗ്രഹം വർധിപ്പിക്കും'

dot image

ടെസ്റ്റ് ചാംപ്യൻഷിപ്പ് 2025-27 പതിപ്പിൽ ടീമുകളുടെ വിജയങ്ങളിൽ നൽകുന്ന പോയിന്റിൽ മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ആലോചന. ഇന്നിം​ഗ്സ് വിജയങ്ങൾ, വിദേശ മണ്ണിലുള്ള വിജയങ്ങൾ, വലിയ റൺസ് അടിസ്ഥാനത്തിൽ നേടുന്ന വിജയങ്ങൾ എന്നിവയ്ക്കാണ് ബോണസ് പോയിന്റ് ലഭിക്കുക. 100 റൺസിന് എങ്കിലും വിജയിച്ചാലെ വലിയ വിജയത്തിനുള്ള ബോണസ് പോയിന്റ് ലഭിക്കൂ.

'കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ന്യൂസിലാൻഡ് ഇന്ത്യയെ സ്വന്തം മണ്ണിൽ പരാജയപ്പെടുത്തി. എല്ലായ്പ്പോഴും ഒരു ടീമിന് ഇന്ത്യയെ സ്വന്തം നാട്ടിൽ തോൽപ്പിക്കാൻ കഴിയില്ല. പക്ഷേ അത്തരം വിജയങ്ങൾക്ക് ന്യൂസിലാൻഡിന് വലിയ നേട്ടങ്ങൾ ഉണ്ടായില്ല. ഇത്തരം വിജയങ്ങൾക്ക് അധിക പോയിന്റ് ലഭിക്കുന്നത് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ വലിയ വിജയങ്ങൾ നേടാനുള്ള ടീമുകളുടെ ആ​ഗ്രഹം വർധിപ്പിക്കും. അത് ടെസ്റ്റ് ക്രിക്കറ്റ് കൂടുതൽ ആവേശകരമാക്കും.' പേരുവെളിപ്പെടുത്താതെ ഒരു ഇന്ത്യൻ താരം പിടിഐയോട് പ്രതികരിച്ചു.

നിലവിൽ ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒരു വിജയത്തിന് ടീമുകൾക്ക് ലഭിക്കുന്നത് 12 പോയിന്റാണ്. മത്സരം ടൈയിൽ ആയാൽ ആറ് പോയിന്റ്
വീതം ഇരുടീമുകൾക്കും ലഭിക്കും. സമനിലയെങ്കിൽ നാല് പോയിന്റ് വീതമാണ് ടീമുകൾക്ക് ലഭിക്കുക. ജൂണിൽ ഇന്ത്യയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് തുടക്കമാകും.

Content Highlights: Bonus point system to be pondered over for WTC 2025-27 cycle

dot image
To advertise here,contact us
dot image