
ഏപ്രിൽ 6 ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരം കൊൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേക്ക് മാറ്റി. രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ ഐപിഎൽ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണിത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്സവത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ 20,000 ത്തിലധികം ഘോഷയാത്രകൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ഇത്തവണ വെറ്ററൻ താരം അജിങ്ക്യാ രഹാനെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കുന്നത്. കഴിഞ്ഞ തവണത്തെ കിരീട നേട്ടം തുടരാനാണ് രഹാനെയും സംഘവും ലക്ഷ്യമിടുന്നത്. റിഷഭ് പന്തിന്റെ കീഴിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എത്തുന്നത്. ആദ്യ കിരീടമാണ് ലക്ഷ്യം.
Content Highlights: IPL 2025: KKR vs LSG clash shifted from Kolkata to Guwahat