IPL 2025; ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രം, ക്യാപ്റ്റൻ റിയാൻ പരാ​ഗ്: റിപ്പോർട്ട്

ഇംപാക്ട് പ്ലെയർ ആയി സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിന്റെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ബാറ്ററായി മാത്രമാകും കളിക്കുകയെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇംപാക്ട് പ്ലെയർ ആയി ഉൾപ്പെടെ സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ മധ്യനിര ബാറ്റർ റിയാൻ പരാ​ഗ് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി ആദ്യം അവസാനിച്ച ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സഞ്ജു സാംസണ് പരിക്കേൽക്കുന്നത്. ഐപിഎല്ലിൽ ആദ്യ മത്സരം മുതൽ സഞ്ജുവിന് കളിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സഞ്ജുവിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് സഞ്ജുവിന് കൂടുതൽ റിസ്ക് നൽകേണ്ടതില്ലെന്ന് രാജസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.

ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ നേരിടും. ഈ മൂന്ന് മത്സരങ്ങളിലാവും റിയാൻ പരാ​ഗ് റോയൽസ് നായകനാകുക.

Content Highlights: Riyan Parag will lead Rajasthan Royals in the first 3 matches in IPL 2025

dot image
To advertise here,contact us
dot image