
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ മികച്ച പ്രകടനം നടത്താനാവുമെന്ന പ്രതീക്ഷയിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. ഐപിഎല്ലിന്റെ വേഗത്തിലാണ് മുന്നേറുന്നത്. ഇത്തവണ ചില മത്സരങ്ങളിൽ 300 റൺസ് അടിക്കാൻ ഗുജറാത്ത് ടൈറ്റൻസിന് കഴിഞ്ഞേക്കും. കഴിഞ്ഞ വർഷം ചില വേദികളിൽ ഗുജറാത്ത് 300 റൺസിനോട് അടുത്തതാണ്. ഇംപാക്ട് പ്ലെയർ നിയമം ഒരു അധിക ബാറ്ററെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്നു. അത് ഐപിഎൽ കൂടുതൽ ആവേശകരമാക്കുന്നു. ഗിൽ ജിയോഹോട്സ്റ്റാറിനോട് പ്രതികരിച്ചു.
എല്ലാ ദിവസവും സൂപ്പർ താരങ്ങൾ ജനിക്കുന്നതാണ് ഐപിഎല്ലിൽ പ്രത്യേകതയെന്നും ഗിൽ പറയുന്നു. പലപ്പോഴും മുൻനിരയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത താരങ്ങളാണ് ഐപിഎല്ലിൽ മികച്ച പ്രകടനവുമായി ഞെട്ടിക്കുന്നത്. ഐപിഎല്ലിൽ മത്സരങ്ങൾ അടുത്തടുത്ത് വരുന്നു. കൂടുതൽ യാത്ര ചെയ്യേണ്ടതുണ്ട്. അത് എതിർ ടീമിലെ താരങ്ങളുമായി ഉൾപ്പെടെ ക്രിക്കറ്റ് സംസാരിക്കുവാൻ ഗുണം ചെയ്യും. മൂന്ന്, നാല് തുടർച്ചായ വിജയങ്ങൾ ടീമിനും താരങ്ങൾക്കും മികച്ച പ്രകടനം നടത്താനുള്ള പ്രചോദനം നൽകുകയും ചെയ്യുന്നു. ഗിൽ വ്യക്തമാക്കി.
ഐപിഎല്ലിൽ മാർച്ച് 25ന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം. 2022ൽ ഐപിഎല്ലിലേക്ക് കടന്നുവന്ന ഗുജറാത്ത് ടൈറ്റൻസ് ആദ്യ വർഷം തന്നെ ചാംപ്യന്മാരായി. 2023ൽ റണ്ണേഴ്സ് അപ്പാകാനും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ തവണ ഐപിഎല്ലിൽ ഏഴാം സ്ഥാനത്ത് എത്താനെ ഗുജറാത്തിന് കഴിഞ്ഞുള്ളു. ഇത്തവണ തിരിച്ചുവരവാണ് ശുഭ്മൻ ഗിൽ നയിക്കുന്ന ടൈറ്റൻസിന്റെ ലക്ഷ്യം.
Content Highlights: Shubman Gill confident of scoring 300 in IPL 2025