കൂടുതൽ റൺസ്, വിക്കറ്റുകൾ, ജയങ്ങൾ, കിരീടങ്ങൾ; IPL ലെ ഓൾ ടൈം റെക്കോർഡുകളെയും അവകാശികളെയും അറിയാം

ഐപിഎൽ പതിനെട്ടാം സീസണിന് നാളെ തുടക്കമാവുകയാണ്

dot image

ഐപിഎൽ പതിനെട്ടാം സീസണിന് നാളെ തുടക്കമാവുകയാണ്. ഇനി രണ്ട് മാസക്കാലം ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരങ്ങൾക്കാവും ആരാധകർ സാക്ഷികളാവുക. സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനങ്ങളും ഉജ്ജ്വലമായ ബൗളിംഗ് മികവും അതിശയകരമായ ക്യാച്ചുകൾ പുറത്തെടുക്കുന്ന ഫീൽഡിംഗ് മാസ്ട്രോകളും അവസാന ഓവറിലെ ആവേശകരമായ ഫിനിഷുകളും അവിടെ നമുക്ക് കാണാനാകും.

ഐപിഎൽ 2025 ഓപ്പണർ മത്സരം താനെന്ന ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടമാകുമെന്ന് ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും.

ഐപിഎൽ ചരിത്രത്തിലെ ഓൾ ടൈം റെക്കോർഡുകളിലേക്ക് ഒരു എത്തിനോട്ടം. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സുമാണ് ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ. ഇരു ടീമുകളും അഞ്ച് വീതം കിരീടം നേടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടി.

17 സീസണും ആർസിബിക്ക് വേണ്ടി കളിച്ച കോഹ്‌ലിയാണ് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 8004 റൺസാണ് കോഹ്‌ലി നേടിയത്. 6769 റൺസ് നേടി ശിഖർ ധവാൻ രണ്ടാമതും 6628 റൺസ് നേടി രോഹിത് ശർമയും തൊട്ടുപിന്നിലുണ്ട്. 66 പന്തിൽ നിന്ന് 175 റൺസ് നേടിയ ക്രിസ് ഗെയ്ലിന്റെ പേരിലാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 73 പന്തിൽ നിന്ന് 158 റൺസെടുത്ത ബ്രാൻഡൻ മക്കല്ലം ആണ് രണ്ടാമത്. 70 പന്തിൽ നിന്ന് 140 നേടിയ ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാമത്.

205 വിക്കറ്റുകൾ നേടിയ യുസ്‌വേന്ദ്ര ചഹൽ ആണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത്. 192 വിക്കറ്റുകളുമായി പിയൂഷ് ചൗള രണ്ടാമതും 183 വിക്കറ്റുമായി ഡ്വെയ്ൻ ബ്രാവോ മൂന്നാമതുമാണ്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് മഹേന്ദ്ര സിങ് ധോണിക്കാണ്. 264 മത്സരങ്ങളാണ് ധോണി കളിച്ചത്. ദിനേശ് കാർത്തിക്, രോഹിത് ശർമ എന്നിവർ 257 മത്സരങ്ങൾ കളിച്ചപ്പോൾ വിരാട് കോഹ്‌ലി 252 മത്സരങ്ങൾ കളിച്ചു. സൺ റൈസേഴ്സ് ഹൈദരാബാദിന്റെയാണ് ഏറ്റവും വലിയ രണ്ടുടോട്ടലുകളും. 287 , 277 എന്നിങ്ങനെയാണ് അത്. 49 റൺസെടുത്ത ആർസിബിയുടേതാണ് ഏറ്റവും കുറഞ്ഞ ടോട്ടൽ.

Content Highlights: IPL history; all time records

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us