
സിക്സർ മഴ പെയ്യിച്ച് അജിങ്ക്യ രഹാനെ. ശ്രേയസ് അയ്യർക്ക് പകരം ടീമിന്റെ പുതിയ നായകനായി ഈ സീസണിൽ അവരോധിതനായ രഹാനെ തകർപ്പൻ പ്രകടനത്തോടെ തന്റെ വരവ് ആഘോഷിച്ചിരിക്കുകയാണ്. ആ സീസണിൽ ആദ്യം അൺസോൾഡ് ആയിരുന്ന രഹാനെ അവസാനനിമിഷമാണ് കൊൽക്കത്തൻ ടീമിലെത്തിയത്. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള്ള ചുമതല ടീം മാനേജ്മെന്റ് രഹാനെയെ ഏൽപിക്കുകയും ചെയ്തു. ടീമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുയാണ് ഇപ്പോൾ രഹാനെ.
നാലാം ഓവറിൽ റാസിഖ് സലാമാണ് രഹാനെയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. രണ്ട് പടുകൂറ്റൻ സിക്സറുകൾ ആ ഓവറിൽ രഹാനെ നേടി. മറുവശത്ത് പിഞ്ച് ഹിറ്ററായി ഇറങ്ങിയ സുനിൽ നരേയ്നെ കാഴ്ചക്കാരനാക്കി രഹാനെ ആഞ്ഞടിക്കുകയായിരുന്നു. നിലവിൽ 8.1 ഓവർ പൂർത്തിയാകവേ, 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിൽക്കുകയാണെ വെറ്ററൻ രഹാനെ.
ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ് നഷ്ടപ്പെട്ടാണ് ബാറ്റിങ്ങിനിറങ്ങിയത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ബൗളിംഗ് തിരഞ്ഞെടുത്തു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്കിന്റെ (4) വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമാകുന്നത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നൽകിയാണ് ഡികോക്ക് മടങ്ങിയത്. ആദ്യ 2 ഓവറിൽ 5 റൺസ് മാത്രമേ കൊൽക്കത്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
Content Highlights: ajiykya rahane fifty in first match of ipl 2025