IPL 2025 ൽ ആദ്യ ബോൾ എറിയുന്നതിന് മുമ്പേ വിവാദം; ഇർഫാൻ പഠാനെ കമന്ററി പാനലിൽ നിന്ന് പുറത്താക്കി

ഐപിഎൽ പതിനെട്ടാം സീസണിന് കൊൽക്കത്തയിൽ തുടക്കമാകുന്നതിനിടെ വിവാദം

dot image

ഐപിഎൽ പതിനെട്ടാം സീസണിന് കൊൽക്കത്തയിൽ തുടക്കമാകുന്നതിനിടെ വിവാദം. 18–ാം സീസണിലെ കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനെ പുറത്താക്കിയതാണ് വിവാദത്തിന് കാരണമായാത്. ക്രിക്കറ്റിൽ കമന്റേറ്ററായും അവതാരകനായും ശ്രദ്ധ നേടിയ പഠാനെ ഐപിഎൽ മത്സരങ്ങളുടെ കമന്റേറ്റർമാരുടെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

പഠാന്റെ അതിരുവിട്ട കമന്ററിയാണ് തഴയാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യൻ താരങ്ങൾ പരാതിയും നല്കിയിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിപരമായ വിമർശനം അതിരുകടന്നതോടെ, ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു ഇന്ത്യൻ താരം പഠാനെ ഫോണിൽ ‘ബ്ലോക്ക് ചെയ്ത’തായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം കളിക്കാരുടെ പരാതിയെ തുടർന്ന് കമന്റേറ്റർമാരുടെ പാനലിൽനിന്ന് പുറത്താകുന്ന ആദ്യത്തെ താരമല്ല ഇർഫാൻ പഠാൻ. പ്രശസ്ത കമന്റേറ്റർമാരായ സഞ്ജയ് മഞ്ജരേക്കർ, ഹർഷ ഭോഗ്‍ലെ തുടങ്ങിയവരെയും മുമ്പ് ക്രിക്കറ്റ് താരങ്ങളുടെ പരാതികളെ തുടർന്ന് കമന്ററി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാമത് സീസണ് കൊടിയേറി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചിരിക്കുകയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ, കരൺ ഓജ്ല, ബോളിവുഡ് നടി ദിഷ പഠാണി എന്നിവർ പങ്കെടുക്കുന്ന പരിപാടികളോടെയാണ് പുതിയ സീസണ് തുടക്കം കുറിക്കുന്നത്. പരിപാടിക്ക് ശേഷം നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക.

Content Highlights: irfan Pathan thrown out of IPL 2025 from commentary panel

dot image
To advertise here,contact us
dot image