
ഐപിഎല്‍ പതിനെട്ടാം സീസണിന് കൊൽക്കത്തയിൽ തുടക്കമായി. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. ആദ്യത്തിൽ തന്നെ നാല് റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായെങ്കിലും ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ തകർപ്പനടികളിലൂടെ കളി തിരിച്ചുപിടിച്ചു. സുനിൽ നരെയ്നും മികച്ച പിന്തുണ നൽകി. സ്കോർ 10 ഓവർ പിന്നിടുമ്പോൾ 107 ലെത്തി. 54 റൺസുമായി രഹാനെയും 34 റൺസുമായി നരെയ്‌നുമാണ് ക്രീസിൽ.
Nice bowling anna @imVkohli 👏🏻👏🏻#KKRvsRCB pic.twitter.com/VhNR5fPaUu
— Cinema Madness 24*7 (@CinemaMadness24) March 22, 2025
അതേ സമയം മത്സരത്തിന്റെ തുടക്കത്തിൽ തന്നെയുള്ള സ്കോർ ബോർഡിലെ ഒരു വലിയ തെറ്റും ആരാധകർക്കിടയിൽ ചർച്ചയായി. ടോസ് നേടി ബോൾ തിരഞ്ഞെടുത്ത ആർസിബിക്ക് വേണ്ടി ബോൾ ചെയ്യാനെത്തിയത് ഓസീസ് താരം ജോഷ് ഹാസിൽവുഡ് ആയിരുന്നു. എന്നാൽ ബോളറുടെ പേര് കൊടുക്കുന്നിടത്ത് വിരാട് കോഹ്‌ലിയുടെ പേരാണ് ആദ്യം വന്നത്. ഹാസിൽവുഡ് ഡീകോക്കിന്റെ വിക്കറ്റെടുത്തപ്പോഴും ഇത് തുടർന്നു. പിന്നീട് പെട്ടെന്ന് തന്നെ അത് തിരുത്തുകയും ചെയ്തു. ഏതായാലും ഐപിഎൽ പോലെയുള്ള ഒരു ലോകോത്തര വേദിയിൽ സംഭവിച്ച ഇങ്ങനെയൊരു അബന്ധം സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.
Content Highlights: Kohli opened RCB's bowling!; Social media celebrates the IPL organizers mistake