
പാകിസ്താനെതിരെയുള്ള ടി 20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ മാറ്റ് ഹെൻറിയെ ഒഴിവാക്കി. തുടർപരിക്കുകൾ മൂലം ബുദ്ധിമുട്ടുന്ന താരത്തിന് വിശ്രമം അനുവദിക്കുകയാണെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഐസിസി ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ താരത്തിന് തോളിന് പരിക്കേറ്റിരുന്നു. പിന്നീടുള്ള പാകിസ്താനെതിരെയുള്ള ടി20 പരമ്പരയിൽ ഉൾപെടുത്തിരുന്നുവെങ്കിലും കളിക്കാനായിരുന്നില്ല.
ഇതോടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടിയ 22 കാരനായ കാന്റർബറി ഫാസ്റ്റ് ബൗളർ സാക്ക് ഫോൾക്സ് അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ തുടരുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് സ്ഥിരീകരിച്ചു. നിലവിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ന്യൂസിലൻഡ് 2-1 ന് മുന്നിലാണ്. പരമ്പരയിലെ നാലാമത്തെ മത്സരം ഞായറാഴ്ച ടൗറംഗയിലെ ബേ ഓവലിൽ നടക്കും. ശേഷം ബുധനാഴ്ച വെല്ലിംഗ്ടണിൽ അവസാന മത്സരവും നടക്കും.
Content Highlights:matt henry ruled out from pakistan vs new zealand t20 series