ശ്രേയയുടെ പാട്ട്, ദിഷയുടെ ഡാൻസ്, ഷാറൂഖിനൊപ്പം കോഹ്‌ലിയുടെ സ്‌റ്റെപ്പ്; കളറായി IPL 'മധുര പതിനെട്ട്' ആഘോഷം

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാമത് സീസണിന് വർണാഭമായ തുടക്കം

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാമത് സീസണിന് വർണാഭമായ തുടക്കം. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ വൻ താരനിരയാണ് അണിനിരന്നത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഉജ്വല ഗാനവിരുന്നുമായി എത്തിയപ്പോൾ ബോളിവുഡ് നടി ദിഷ പഠാണി കിടിലൻ ഡാൻസുമായും ഞെട്ടിച്ചു. ശേഷം ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ വേദിയിലെത്തുകയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്‌ലി ,കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പർ താരം റിങ്കു സിങ് എന്നിവരുമായി നൃത്തം വെക്കുകയും ചെയ്തു.

അതേ സമയം നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം. ഇരു ടീമുകളും ഈ സീസണില്‍ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്.

കന്നി ഐപിഎല്‍ കിരീടമെന്ന വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.

Content Highlights: Shreya goshal 's song, Disha Patani dance; Kohli's step with Shah Rukh khan; IPL 18 th edition inaguration

dot image
To advertise here,contact us
dot image