
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 7.30നാണ് മത്സരം.
കൊല്‍ക്കത്തയ്‌ക്കെതിരെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സ്വന്തമാവുക. ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിക്കളത്തിലിറങ്ങിയാല്‍ ടി20യില്‍ 400 മത്സരങ്ങളെന്ന നാഴികക്കല്ലിലെത്താന്‍ കോഹ്‌ലിക്ക് സാധിക്കും. ടി20യില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് കോഹ്‌ലി.
448 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മയാണ് ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരം. 412 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കാണ് പട്ടികയില്‍ രണ്ടാമതുള്ളത്.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ഇന്ത്യൻ കളിക്കാർ:
400 ടി20 മത്സരങ്ങൾ കളിക്കുന്ന 23-ാമത്തെ കളിക്കാരനാണ് കോഹ്‌ലി. ലോകത്ത് ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ചവരുടെ പട്ടികയിൽ 695 മത്സരങ്ങൾ കളിച്ച കീറോൺ പൊള്ളാർഡാണ് ഒന്നാമത്.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ:
Content Highlights: Virat Kohli on brink to register massive milestone in T20 cricket during KKR vs RCB IPL 2025 opener