
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള ഐപിഎൽ പതിനെട്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയുടെ ഓപ്പണർ നരെയ്‌ന്റെ അദ്ഭുതകരമായ രക്ഷപ്പെടലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. ബാറ്റ് ചെയ്യവെ അബദ്ധത്തില്‍ ബാറ്റ് വിക്കറ്റില്‍ കൊണ്ട് ബെ ല്‍സ് താഴെ വീണിട്ടും അംപയര്‍ ഇതു ഔട്ട് നല്‍കിയില്ല എന്നതാണ് അത്.
റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു പേസര്‍ റാസിഖ് സാം ഝര്‍ എറിഞ്ഞ എട്ടാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. റാസിഖിന്റെ പന്ത് നേരിട്ട് പിറകോട്ട് തിരിയവേയാണ് അബദ്ധത്തില്‍ വിക്കറ്റില്‍ തട്ടിയത്. ഇതോടെ വിക്കറ്റുകളില്‍ ലൈറ്റ് തെളിയുകയും ബെല്‍സ് താഴെ വീഴുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ട ആര്‍സിബിയുടെ താരങ്ങൾ അംപയറോട് അപ്പീൽ ചെയ്‌തെങ്കിലും ഔട്ട് നൽകിയില്ല. ദൃശ്യം കണ്ട ആരാധകരും സംശയത്തിലായി.
സുനില്‍ നരെയ്‌നെതിരേ അംപയര്‍ ഔട്ട് വിധിക്കാതിരുന്നതിന്റെ കാരണം എന്താണെന്ന് നോക്കാം. ഐസിസിയുടെ നിയമപ്രകാരം ഒരു ബാറ്റര്‍ ഷോട്ടിന് ശ്രമിക്കവെ ഹിറ്റ് വിക്കറ്റായാല്‍ മാത്രമേ അതു ഔട്ടായി കണക്കാക്കുകയുള്ളൂ. ഈ സംഭവത്തിൽ സുനില്‍ ഷോട്ടിന് ശ്രമിക്കവെയല്ല ബാറ്റ് സ്റ്റംപുകളില്‍ തട്ടിയത്.
അതേ സമയം കൊൽക്കത്തയിൽ മത്സരം പുരോഗമിക്കുകയാണ്. കൊൽക്കത്തയുടെ 175 റൺസ് ടോട്ടലിലേക്ക് ബാറ്റ് വീശികൊണ്ടിരിക്കുന്ന ആർസിബി അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. നേരത്തെ നായകൻ അജിങ്ക്യാ രഹാനെയുടെ അർധ സെഞ്ച്വറി മികവിലാണ് KKR 174 റൺസ് അടിച്ചത്. 31 പന്തുകളിൽ 6 ബൌണ്ടറികളും 4 സിക്സറുകളും സഹിതം രഹാനെ 54 റൺസ് നേടിയാണ് പുറത്തായത്. നരെയ്ൻ 26 പന്തിൽ 44 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആർസിബിക്ക് വേണ്ടി ഫിൽ സാൾട്ട് അർധ സെഞ്ച്വറി നേടി.
Content Highlights: why sunil narin given not out, despite hitting wicket heres the reason